
ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. രജനി ആരാധകർക്ക് തിയേറ്ററിൽ ഗംഭീര ട്രീറ്റ് ഒരുക്കിയിരിക്കുകയാണ് ലോകേഷും അനിരുദ്ധും. കരിയറിൽ 50 വർഷം പൂർത്തിയാകുന്ന രജിനികാന്തിന് രണ്ടര മിനിറ്റ് ദൈർഖ്യമുള്ള ടൈറ്റിൽ കാർഡ് ഒരുകുന്നതായാണ് റിപ്പോർട്ടുകൾ എത്തുന്നത്.
ബാഷ, അണ്ണാമലൈ, പടയ്യപ്പ, മുത്തു തുടങ്ങിയ സൂപ്പർസ്റ്റാറിന്റെ ഐക്കണിക് സിനിമകൾ ചേർത്ത് വെച്ച് 2.5 മിനിറ്റിൽ ആരാധകർക്കായി ബാംഗർ ടൈറ്റിൽ കാർഡ് ആണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം, കൂലി സിനിമയുടെ ഫൈനൽ മിക്സിങ് പൂർത്തിയായെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. മുൻപ് ഇറങ്ങിയ തന്റെ മൂന്ന് സിനിമകളുടെയും റിലീസിന് മുൻപ് ലോകേഷ് അനിരുദ്ധിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെ ചിത്രം എത്തിയിട്ടുണ്ട്. രജനികാന്തിന്റെ കണ്ണുകൾക്ക് മുന്നിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്.
#Coolie: Special animated title card for #50YearsOfRajinism😍❤️🔥
— AmuthaBharathi (@CinemaWithAB) August 10, 2025
2.5Mins of Banger Title card showcasing Superstar's Iconic films like Baasha, Annamalai, Padayyappa, Muthu & Many more🌟🌟 pic.twitter.com/bKeVB02qOj
കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Content Highlights: Lokesh Coolie has prepared a two-and-a-half-minute title card for Rajinikanth?