വലത്തെ കയ്യിൽ രണ്ട് ബിയർ കാൻ; ഇടം കൈ കൊണ്ട് സൂപ്പർ ക്യാച്ച്; SA VS AUS മത്സരത്തിലെ വൈറൽ ക്രൗഡ് ക്യാച്ച്; VIDEO

ഓസീസ് താരം ടിം ഡേവിഡ് അടിച്ച ഒരു സിക്സ് കാണികളിലൊരാള്‍ അനായാസമായി കൈപിടിയിലൊതുക്കി

dot image

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ ഇന്നലെ നടന്ന ആദ്യ ടി20യിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസീസ് താരം ടിം ഡേവിഡ് അടിച്ച ഒരു സിക്സ് കാണികളിലൊരാള്‍ അനായാസമായി കൈപിടിയിലൊതുക്കുന്നതാണ്.

വലങ്കയ്യില്‍ രണ്ട് ബിയര്‍ കാനുകള്‍ പിടിച്ച്, ഇടങ്കയ്യുകൊണ്ട് പന്ത് കയ്യിലൊതുക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രൗഡ് ക്യാച്ച് എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശേഷിപ്പിച്ചത്.

അതേ സമയം ഡേവിഡിന്റെ മസ്‌കമാരിക ഇന്നിങ്സിൽ ഓസീസ് 17 റൺസിന്റെ വിജയം നേടി. 52 പന്തില്‍ നിന്ന് 83 റണ്‍സാണ് ഡേവിഡ് അടിച്ചെടുത്തത്. ഇതില്‍ എട്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. ടിം ഡേവിഡിന് പുറമെ കാമറൂണ്‍ ഗ്രീന്‍ (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


ഇരുവരുടെയും ബലത്തിൽ ഓസീസ് 178 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് 161 ലവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിയാൻ റിക്കിൽട്ടൻ 55 പന്തിൽ 71 റൺസ് നേടി.

Content Highlights- one-handed catch on Tim David's six from gallery

dot image
To advertise here,contact us
dot image