റൺവേയിൽ ആമ; ഇടിക്കാതിരിക്കാൻ ശ്രമിക്കവെ വീൽ ഉയർത്തി; ചെറുവിമാനം തകർന്ന് പൈലറ്റിനും യാത്രക്കാരനും ദാരുണാന്ത്യം

ജൂൺ മൂന്നിനാണ് അപകടമുണ്ടായത്. ഇതിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് നടത്തിയ അന്വേഷണത്തിലാണ് അപകടകാരണം വ്യക്തമായത്

dot image

നോർത്ത് കരോലിന: ലാൻഡിങിനിടെ റൺവേയിൽ കണ്ട ആമയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ ചെറുവിമാനം അപകടത്തിൽപെട്ട് പൈലറ്റിനും യാത്രക്കാരനും ദാരുണാന്ത്യം. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. മോക്സ്വില്ലേയിലെ സുഷ‍ർ വാലി വിമാനത്താവളത്തിന് സമീപം ചെറുവിമാനമാണ് തകർന്നുവീണത്. ആമയെ രക്ഷിക്കാനായി ലാൻഡിങ് വീൽ ഉയർത്തിയ വിമാനം റൺവേയിൽ നിന്ന് 255 അടി മാറി വനമേഖലയിൽ തകർന്ന് വീഴുകയായിരുന്നു.

ജൂൺ മൂന്നിനാണ് അപകടമുണ്ടായത്. ഇതിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് നടത്തിയ അന്വേഷണത്തിലാണ് അപകടകാരണം വ്യക്തമായത്. അപകടത്തിൽ യൂണിവേഴ്സൽ സ്റ്റിൻസൺ 108 വിമാനത്തിലെ പൈലറ്റും ഒരു യാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്.

കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റ‍ർ റൺവേയിൽ ആമയെ കണ്ടതായി പൈലറ്റ് അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. 1400 അടി ഉയരത്തിൽ നിന്ന് 2424 അടി നീളമുള്ള റൺവേയിലേക്ക് എത്തിയ ശേഷമാണ് വലത് ഭാഗത്തെ പ്രധാന വീൽ ആമയെ ഇടിക്കാതിരിക്കാനായി ഉയർത്തിയത്. ഇതിന് പിന്നാലെ വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സമീപത്തെ വനമേഖലയിൽ ഇടിച്ച് വീഴുകയായിരുന്നു. തുർന്ന് വിമാനത്തിന് തീപിടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വിമാനം.

Content Highlights: Pilot killed in North Carolina plane crash was trying to avoid turtle on runway

dot image
To advertise here,contact us
dot image