ബ്രസീലിൽ ഹോട്ട് എയർ ബലൂൺ തകർന്നു; എട്ടുപേർക്ക് ദാരുണാന്ത്യം; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

രക്ഷപ്പെട്ട പതിമൂന്ന് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി

dot image

സാവോ പോളോ: ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്താ കാതറിനയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് എട്ടുപേർക്ക് ദാരുണാന്ത്യം. 21 യാത്രക്കാരുമായി പോയ ഹോട്ട് എയർ ബലൂൺ തകർന്ന് എട്ടുപേർ മരിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പറക്കലിനിടെ ബലൂണിന് തീപിടിച്ച് പ്രിയ ഗ്രാൻഡെ നഗരത്തിൽ തകർന്നുവീണതായി സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു. രക്ഷപ്പെട്ട പതിമൂന്ന് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അഗ്നിശമന സേന അറിയിച്ചു. ദുരന്തത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Content Highlights: 8 Killed In Hot Air Balloon Horror In Brazil

dot image
To advertise here,contact us
dot image