ഇസ്രയേല്-ഹമാസ് വിഷയം ശാശ്വതമായി പരിഹരിക്കണം; ഇസ്രയേൽ പ്രസിഡന്റുമായി മോദിയുടെ കൂടിക്കാഴ്ച

ഒക്ടോബര് ഏഴിന് ഇസ്രായേലിനു നേരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും പ്രധാനമന്ത്രി ആവര്ത്തിച്ച് വ്യക്തമാക്കി.

dot image

ദുബായ്: ഇസ്രയേല് പ്രസിഡൻ്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി പ്രധാനന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്-ഹമാസ് വിഷയം ചര്ച്ചകളിലൂടെ ശാശ്വതമായി പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തടവുകാരെ മോചിപ്പിച്ച നടപടിയെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മാനുഷിക സഹായം എത്തുന്നത് തുടരണമെന്നും ഇതിന് ലോക രാജ്യങ്ങള് ഒറ്റക്കെട്ടായി പ്രവര്ത്തിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒക്ടോബര് ഏഴിന് ഇസ്രയേലിനു നേരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും പ്രധാന മന്ത്രി ആവര്ത്തിച്ച് വ്യക്തമാക്കി. ദുബായില് നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച.

അതേസമയം പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ജൈവ ഇന്ധനത്തിന്റെ ഉപയോഗം രാജ്യത്ത് 50 ശതമാനമാക്കി കുറയ്ക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഹൈഡ്രജൻ ഉൾപ്പടെ പ്രകൃതി സൗഹൃദ ഊർജത്തെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കും. 2030ഓട് കൂടി കാർബൺ ബഹിർഗമനതോത് 45 ശതമാനമാക്കി കുറയ്ക്കുമെന്നും 2070 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2028-ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും നരേന്ദ്രമോദി അറിയിച്ചു.

'കൈലാസ'യുമായി സഹകരണ കരാര് ഒപ്പുവെച്ചു; പരാഗ്വേയില് ഉന്നത ഉദ്യോഗസ്ഥന് ജോലി പോയി

ആഗോളതാപനത്തിന്റെ കെടുതികൾ നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2028-ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും നരേന്ദ്രമോദി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ 3000 കോടി ഡോളർ ഫണ്ട് പ്രഖ്യാപിച്ച യുഎഇയുടെ നടപടിയെയും അദ്ദേഹം പ്രശംസിച്ചു. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നലെ യുഎഇയിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കും

dot image
To advertise here,contact us
dot image