
മുംബൈ വിടാനുള്ള തീരുമാനത്തിൽ നിന്ന് യു ടേൺ അടിച്ച് ഇന്ത്യയുടെ യുവ ഓപണർ യശസ്വി ജയ്സ്വാൾ. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ നിന്ന് ഗോവയിലേക്ക് മാറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തുടര്‍ന്നും മുംബൈക്കായി കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.
🚨 JAISWAL STAYS AT MUMBAI. 🚨
— Mufaddal Vohra (@mufaddal_vohra) May 9, 2025
- Yashasvi Jaiswal has decided not to change his state team and wants to continue with Mumbai. (Express Sports). pic.twitter.com/Ywc0gxuDbr
ഗോവയിലേക്ക് മാറാൻ അനുവാദം തേടിയുള്ള എൻഒസി ആവശ്യം പിൻവലിക്കുന്നതായി വ്യക്തമാക്കി യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് മെയിൽ അയച്ചു. അടുത്ത ആഭ്യന്തര സീസണിൽ മുംബൈയ്ക്ക് വേണ്ടി കളിക്കാൻ താൻ തയ്യാറാണ് എന്ന് യശസ്വി ജയ്സ്വാൾ എംസിഎയെ അറിയിച്ചു.
കുടുംബത്തോടെ ഗോവയിലേക്ക് താമസം മാറാൻ താൻ പദ്ധതിയിട്ടിരുന്നന്നെന്നും അതിനെ തുടർന്നാണ് എൻഒസി ആവശ്യപ്പെട്ടത് എന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇമെയിലിൽ യശസ്വി ജയ്സ്വാൾ പറയുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോവയിലേയ്ക്ക് കുടുംബവുമായി മാറാനുള്ള തീരുമാനം തങ്ങൾ ഉപേക്ഷിച്ചതായും അതിനെ തുടർന്ന് മുംബൈക്ക് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം എന്നും ജയ്സ്വാൾ എംസിഎയെ അറിയിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് ഗോവ ടീമിലേക്ക് മാറാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ജയ്സ്വാൾ അനുവാദം തേടിയത്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇതെന്നാണ് അന്ന് ജയ്സ്വാൾ നിലപാടെടുത്തത്. നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും ഗോവ ടീമിലേക്ക് മാറിയിരുന്നു. ക്രിക്കറ്റിൽ കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അർജുന്റെ നീക്കം.
Content Highlights: Yashasvi Jaiswal has decided not to change his state team and wants to continue with Mumbai