
ഇസ്‌ലമാബാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് എംപി. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ ദക്ഷിണ മേഖല ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രസിഡന്റും എംപിയുമായ ഷാഹിദ് ഘട്ടക്കാണ് പാര്‍ലമെന്റില്‍ തുറന്നടിച്ചത്.
'നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്. ഞങ്ങള്‍ സാധാരണക്കാര്‍ എങ്ങോട്ട് പോകും?, ഷാഹിദ് ഘട്ടക്ക് ചോദിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത ഭീരുവാണ് ഷെഹബാസ് ഷെരീഫെന്നും ഷാഹിദ് ഘട്ടക്ക് ആരോപിച്ചു.
ഇന്ത്യക്കെതിരെ ഒരു പ്രസ്താവന പോലും വന്നിട്ടില്ലെന്നും ഷാഹിദ് ഘട്ടക്ക് പറഞ്ഞു. അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാകിസ്താന്‍ സൈനികര്‍ സര്‍ക്കാര്‍ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ പേര് പോലും പറയാന്‍ കഴിയാത്ത ഭീരുവാണ് നേതാവ്. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights- Pakistan mp slam shehbaz sharif and army in national assembly