സഹോദരീ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി; സഹോദരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വൈരാഗ്യമാണ് സഹോദരീ ഭർത്താവിനെ തട്ടിക്കൊണ്ട് പോയതിന് കാരണമെന്ന് കരുതുന്നു

dot image

തൃശൂർ: യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കുന്നംകുളം തെക്കേപ്പുറം കരയിൽ ചെറുപറമ്പിൽ വീട്ടിൽ അഞ്ചു ലാൽ (31), ഗുരുവായൂർ ചാവക്കാട് പാലിയം റോഡ് മുസ്ലിം വീട്ടിൽ ഷറഫുദ്ദീൻ (33), കോട്ടപ്പടി പൊക്കക്കില്ലത്ത് വീട്ടിൽ ഷിഹാബുദ്ദീൻ (26), ചാവക്കാട് പലിയൂർ കൊട്ടാരപാട്ടിൽ വീട്ടിൽ യദുകൃഷ്ണ (19) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ അഞ്ചു ലാലിന്റെ സഹോദരിയുടെ ഭർത്താവിനെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ചുലാലിന്റെ ഭാര്യ ഇയാളുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞു വരുന്നത്. കൂടാതെ ഇവർ വിവാഹമോചന കേസും നൽകിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ട് പോയതിന് കാരണമെന്ന് കരുതുന്നു. ഇൻസ്പെക്ടർ വിശ്വംഭരൻ, എസ് ഐ മാരായ എം അനീഷ്, ടി കെ രാജീവ് , എസ് ഐ ആൻറണി ജയ്സൺ, സി പി ഒ മാരായ ആൻറണി അനീഷ്, അഞ്ജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

dot image
To advertise here,contact us
dot image