പനി ബാധിച്ച് 19വയസ്സുകാരന് ദാരുണാന്ത്യം; വിട പറഞ്ഞത് എസ്എഫ്ഐ നേതാവ്

നാട്ടിലെ പൊതുപ്രവർത്തനരം​ഗത്ത് സജീവമായിരുന്നു പ്രണവ്

dot image

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന് ദാരുണാന്ത്യം. തോട്ടപ്പുറം സ്വദേശി ബാലന്റെ മകൻ പ്രണവ് ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയം. ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമാണ് പ്രണവ്. ഒരാഴ്ച്ച മുൻപാണ് പ്രണവിന് പനി ബാധിച്ചത്.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിയോട് കൂടിയായിരുന്നു പ്രണവ് മരിച്ചത്. മെയ് രണ്ടിനും ഇതിന് ശേഷവും രണ്ട് തവണ പ്രണവ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം ഭേദമായിരുന്നില്ല.

Also Read:

തുടർന്ന് പെരിഞ്ഞനം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു പ്രണവ്.

content highlights : 19-year-old dies tragically due to fever; SFI youth leader bids farewell

dot image
To advertise here,contact us
dot image