

ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ കിരീട സ്വപ്നം പൊളിഞ്ഞു. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയില്‍ അര്‍ജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലുറപ്പിച്ചത്.
മലയാളിയും ഹോക്കി ഇതിഹാസവുമായ പിആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്താണ് സെമിയിലെത്തിയത്. എന്നാൽ അവസാന രണ്ടിലേക്ക് മുന്നേറാനായില്ല.
Content highlights: junior hockey; india lost to germany in semi final