ഷൂട്ടൗട്ട് ത്രില്ലര്‍! ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ വീഴ്ത്തി ഇന്ത്യ സെമിയില്‍

ഗോൾ കീപ്പർ പ്രിൻസ്‌ദീപിന്റെ മികച്ച പ്രകടനമാണ്‌ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്‌

ഷൂട്ടൗട്ട് ത്രില്ലര്‍! ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ വീഴ്ത്തി ഇന്ത്യ സെമിയില്‍
dot image

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

‌ആദ്യ ഘട്ടത്തിൽ ഒരു ഗോളിന്‌ പിന്നിലായ ഇന്ത്യയെ ശർദ നന്ദ്‌ തിവാരിയും ക്യാപ്‌റ്റൻ രോഹിതുമാണ്‌ തിരിച്ചുകൊണ്ടുവന്നത്‌. ബൽജിയത്തിന് വേണ്ടി കോർണസ്‌ മസാന്ത്‌ ഗാസ്‌പാർദ്‌ ആദ്യഗോൾ നേടി. അവസാന നിമിഷം നതാൻ റോജെയാണ് ബെൽജിയത്തിന് സമനില ​ഗോൾ നേടിക്കൊടുത്തത്.

ഷൂട്ട‍ൗട്ടിൽ മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ഇന്ത്യ ആവേശവിജയം പിടിച്ചെടുത്തത്. ഗോൾ കീപ്പർ പ്രിൻസ്‌ദീപിന്റെ മികച്ച പ്രകടനമാണ്‌ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്‌. ബെൽജിയത്തിന്റെ രണ്ട്‌ ശ്രമങ്ങൾ പ്രിൻസ്‌ദീപ്‌ തടഞ്ഞു.

സെമിയിൽ നിലവിലെ ജേതാക്കളായ ജർമനിയാണ്‌ ഇന്ത്യയുടെ എതിരാളി. മറ്റൊരു സെമിയിൽ സ്‌പെയ്‌നും അർജന്റീനയും ഏറ്റുമുട്ടും.

Content Highlights: India beat Belgium in Junior Hockey World Cup to qualify for semifinal‌‌‌

dot image
To advertise here,contact us
dot image