ജൂനിയര്‍ ഹോക്കി ലോകകപ്പ്; സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

മുൻ‌ ഇന്ത്യൻ ​ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്

ജൂനിയര്‍ ഹോക്കി ലോകകപ്പ്; സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍
dot image

ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. സ്വിറ്റ്‌സർലൻഡിനെ അഞ്ച്‌ ഗോളിന്‌ കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. മുൻ‌ ഇന്ത്യൻ ​ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.

മൻമീത്‌ സിങ്ങും ഷർദ തിവാരിയും ഇരട്ട ഗോൾ നേടി ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. അർഷദീപ് സിംഗ് ഒരു ഗോൾ കൂടി അടിച്ചെടുത്തതോടെ ഇന്ത്യ വമ്പൻ വിജയവും ക്വാർട്ടർ‌ പ്രവേശനവും ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി പൂളിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

Content Highlights: ‌‌‌Junior Hockey World Cup 2025: India beats Switzerland, enters quarterfinals

dot image
To advertise here,contact us
dot image