

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടിപരമ്പരയിലെ ആദ്യ മത്സരം നാളെ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാത്രി ഏഴ് മണി മുതലായ മത്സരം.
ടി 20 ലോകകപ്പിന് മുമ്പ് ടീമില്‍ സ്ഥിരം സ്ഥാനം നിലനിർത്താൻ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് ഈ പരമ്പര നിർണായകമാകും.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഒരു പരമ്പര കൂടിയാണ് ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ ഓസീസ് പര്യടനം, ഇനി നടക്കാനിരിക്കുന്ന ദക്ഷിണിഫ്രിക്കയുമായും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരകൾ എന്നിവയുടെ അടിസ്ഥാനത്തിലാകും ടീം തിരഞ്ഞെടുപ്പ്.
കഴിഞ്ഞ ഓസീസിനെതിരായ പരമ്പരയിൽ അവസാന മത്സരങ്ങളിൽ സഞ്ജുവിന് പകരമെത്തിയ ജിതേഷ് ശർമ തിളങ്ങാത്തത് കൊണ്ട് തന്നെ സഞ്ജു പ്ലെയിങ് ഇലവനിൽ തിരിച്ചെത്തും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനവും താരത്തിന് ഗുണം ചെയ്യും.
ഓപ്പണിംഗില്‍ അഭിഷേക് ശര്‍മ-ശുഭ്മാന്‍ സഖ്യത്തെ തന്നെയാവും ഇന്ത്യ ആദ്യ മത്സരത്തിലും ഇറക്കുക. പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ പൂര്‍ണ കായികക്ഷമത നേടിക്കഴിഞ്ഞു. മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നാലാമനായി തിലക് വര്‍മയും ക്രീസിലെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതിനാല്‍ അഞ്ചാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും.
ആറാമനായി ഹാര്‍ദ്ദിക്കും ഏഴാം നമ്പറില്‍ അക്സര്‍ പട്ടേലും ഇറങ്ങാനാണ് സാധ്യത. എട്ടാമനായി കുല്‍ദീപ് യാദവോ വാഷിംഗ്ടൺ സുന്ദറോ ടീമിലെത്തുമെന്നാണ് കരുതുന്നത്. വരുൺ ചക്രവര്‍ത്തി ശേഷമെത്തും. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ടീമിലെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്താനുള്ള സാധ്യത കുവാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് നായര്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
Content highlights: jitesh sharma out, sanju in; india vs southafrica t20 start from tomorrow