ഫൈനലിൽ അർജന്റീനക്കെതിരെ ബൂട്ടണിയാൻ യമാൽ; ഫിറ്റ്നസ് വീണ്ടെടുത്തെന്ന് പരിശീലകൻ

ജൂലൈ 19 അർധരാത്രി 12:30 നാണ് അർജന്റീന- സ്‌പെയിൻ മത്സരം അരങ്ങേറുന്നത്

ഫൈനലിൽ അർജന്റീനക്കെതിരെ ബൂട്ടണിയാൻ യമാൽ; ഫിറ്റ്നസ് വീണ്ടെടുത്തെന്ന് പരിശീലകൻ
dot image

അർജന്റീനക്കെതിരായ ലോകകപ്പ് ഫൈനലിൽ ബൂട്ടണിയാൻ സ്പെയിനിന്റെ സൂപ്പർ താരം ലാമിൻ യമാൽ. പരിശീലത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരം ഫിറ്റ്നസ് വീണ്ടെടുത്തതെന്നും ഫൈനലിൽ കളിക്കുമെന്നും പരിശീലകൻ ലൂയിസ് ഡെല ഫുവന്തെ വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 19 അർധരാത്രി 12:30 നാണ് അർജന്റീന- സ്‌പെയിൻ മത്സരം അരങ്ങേറുന്നത്. പേശീവലിവിനെ തടുർന്ന് ലമീൻ യമാൽ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്താതെ വ്യക്തിഗതമായാണ് താരം പരിശീലനം നടത്തിയിരുന്നത്.

തുടർച്ചയായ രണ്ടാം കിരീടത്തിനായാണ് അർജന്റീന തയ്യാറെടുക്കുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തായിരുന്നു ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. അതേസമയം, ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പെയിൻ തകർത്തതായിരുന്നു ഫൈനലിൽ പ്രവേശിച്ചത്. സൂപ്പർതാരം എംബാപ്പെ അടക്കമുള്ള മുൻനിര താരങ്ങളെ പിടിച്ചുകെട്ടിയായിരുന്നു സ്പെയിനിന്റെ പ്രകടനം.

Content highlight: Spain coach Luis de la Fuente confirms Lamine Yamal fitness ahead of FIFA World Cup 2026

dot image
To advertise here,contact us
dot image