ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ?

2022 ലോകകപ്പിന് പിന്നാലെ 2026ലും മെസി കിരീടത്തിൽ മുത്തമിടുമോ അതോ സ്പെയിൻ ലോകചാമ്പ്യൻ പട്ടം ചൂടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ?
dot image

2026 ഫിഫ ലോകകപ്പ് കലാശക്കൊട്ടിനായി ഒരുങ്ങുമ്പോൾ ചെറിയൊരു ആശയകുഴപ്പത്തിലാണ് ബാഴ്‌സലോണ ആരാധകർ എന്ന് പറയാം. കാരണം, ഏവരെയും കാത്തിരിക്കുന്നത് സ്പെയിൻ - അർജന്റീന ആവേശ ഫൈനൽ പോരാട്ടമാണ്. അതായത് ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസി ഫൈനലിൽ ഒരു വശത്ത് പന്ത് തട്ടുമ്പോൾ മറുവശത്ത് തങ്ങളുടെ തന്നെ യുവതലമുറയുടെ കരുത്തായ ലാമിൻ യാമലും. ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ഇതിൽ ആരെ പിന്തുണയ്ക്കും എന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

അർജന്റീന ആരാധകർക്കും സ്പെയിൻ ആരാധകർക്കും അപ്പുറം ബാർസിലോണ ആരാധകരെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്നതുല്യമായ കലാശക്കൊട്ട് തന്നെയാണ്. മെസി എന്ന താരത്തെ ആരാധകർ തങ്ങൾക്ക് ഇഷ്ടപ്പെട്ട താരം എന്നതിൽ അപ്പുറം ഒരു വികാരമായി തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അർജന്റീനയുടെ ഒരു തുടർ കിരീടനേട്ടം അവർ ആഗ്രഹിക്കുന്നുമുണ്ടാകും. എന്നാൽ, സ്പെയിനിലേക്ക് വന്നാൽ, ഒരു ലോകകിരീടം എന്ന സ്വപ്നത്തിലേക്ക് അവർക്ക് എത്താനായാൽ എട്ട് താരങ്ങളാകും ലോകചാമ്പ്യന്മാരായി ബാഴ്‌സലോണ ക്യാമ്പിലേക്ക് മടങ്ങിന്നത്. സൂപ്പർ താരം ലാമിൻ യമാൽ, ഫെറാന്‍ ടോറസ്, പൗ കുബാര്‍സി, പെഡ്രി, ഗാവി, ജൊവാന്‍ ഗാര്‍സ്യ, ഡാനി ഒല്‍മോ, എറിക് ഗാര്‍സിയ എന്നിവരാണ് ആ താരങ്ങൾ.

ജൂലൈ 19 അർധരാത്രി 12:30 നാണ് സ്പെയിൻ - അർജന്റീന കലാശപ്പോരാട്ടം നടക്കുന്നത്. 2022 ലോകകപ്പിന് പിന്നാലെ 2026ലും മെസി കിരീടത്തിൽ മുത്തമിടുമോ അതോ സ്പെയിൻ ലോകചാമ്പ്യൻ പട്ടം ചൂടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതോടൊപ്പം, ജൂലൈ 19 പുലർച്ചെ 2:30 ന് ഫ്രാൻസ് - ഇംഗ്ലണ്ട് ലൂസേഴ്‌സ് ഫൈനലും അരങ്ങേറുന്നുണ്ട്.

Content highlight: Barcelona stands with Yamal or Messi in FIFA World Cup final 2026

dot image
To advertise here,contact us
dot image