അര്‍ജന്റീനയ്ക്ക് ഭയം, സ്‌പെയിന് ആശ്വാസം; റഫറിയില്‍ ഭാഗ്യം തെളിയുമോ?

സ്ലൊവേനിയന്‍ റഫറി സ്ലാവ്‌കോ വിന്‍സിച്ചാണ് അര്‍ജന്റീന-സ്‌പെയിന്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത്

അര്‍ജന്റീനയ്ക്ക് ഭയം, സ്‌പെയിന് ആശ്വാസം; റഫറിയില്‍ ഭാഗ്യം തെളിയുമോ?
dot image

അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തുമ്പോള്‍ ഏറ്റവുമധികം വിമര്‍ശനമേറ്റത് റഫറിയിങ്ങിന്റെ പേരിലായിരുന്നു. അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു റഫറിയിങ് എന്നായിരുന്നു വിമര്‍ശനത്തിലേറെയും. പക്ഷെ, ഫൈനലിലെത്തുമ്പോള്‍ റഫറിയിങ് അര്‍ജന്റീനയ്ക്ക് ആശങ്കയാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്ലൊവേനിയക്കാരന്‍ സ്ലാവ്‌കോ വിന്‍സിച്ചാണ് ഫൈനല്‍ നിയന്ത്രിക്കുന്നത്.


2022 ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ സൗദിയോട് അര്‍ജന്റീന തോറ്റ മത്സരം നിയന്ത്രിച്ചത് സ്ലാവ്‌കോ വിന്‍സിച്ചായിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ലിയാന്‍ഡ്രോ പരെഡെസിനെ സൗദി താരം ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കിയതും ഇതേ വിന്‍സിച്ച് ആയിരുന്നു. പക്ഷേ, കളി അര്‍ജന്റീന തോറ്റു. അതിന് ശേഷം എല്ലാം ജയിച്ച് അവര്‍ കിരീടം ചൂടി. കാര്‍ഡുകള്‍ വാരിവിതറുന്ന റഫറി എന്ന കുപ്രസിദ്ധിയുണ്ട് വിന്‍സിച്ചിന്. പക്ഷെ, ഈ ലോകകപ്പില്‍ അദ്ദേഹം വളരെ ശാന്തനായാണ് കളി നിയന്ത്രിച്ചത്. 2022-ല്‍ ഖത്തര്‍ ലോകകപ്പിലൂടെ അരങ്ങേറ്റം കുറിച്ച വിന്‍സിച്ചിന്റെ കരിയറിലെ ആറാമത്തെ മാത്രം ലോകകപ്പ് മത്സരമാകും ഇത്തവണത്തെ ഫൈനല്‍. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളാണ് വിന്‍സിച്ച് നിയന്ത്രിച്ചത്.


വിന്‍സിച്ച് നിയന്ത്രിച്ച സ്‌പെയിന്റെ മത്സരത്തില്‍ ഇതുവരെ സ്പാനിഷ് സംഘം തോറ്റിട്ടില്ല. 2020 യൂറോകപ്പില്‍ സ്വീഡനെതിരായ മത്സരം അദ്ദേഹം നിയന്ത്രിച്ചു. അന്ന് സ്‌പെയിന്‍ സമനില നേടി. 2023 നേഷന്‍സ് ലീഗില്‍ ഇറ്റലി-സ്‌പെയിന്‍ മത്സരത്തില്‍ സ്‌പെയിന്‍ ജയിച്ചു. 2024 യൂറോകപ്പില്‍ ഇറ്റലിക്കെതിരെയും ഫ്രാന്‍സിനെതിരെയും സ്‌പെയിന്‍ ജയിച്ചു. സ്‌പെയിന്‍ ഭാഗ്യ റഫറിയായി കരുതുന്ന വിന്‍സിച്ച് ആരുടെ ഭാഗ്യതാരകമാകും എന്നാണ് ഇനി ആകാംക്ഷ.

content highlights: Fear for Argentina, relief for Spain; Will luck shine with the referee?

dot image
To advertise here,contact us
dot image