സെമികണ്ടക്ടര്‍ ഹബ്ബാവാന്‍ കേരളവും; നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലുള്ള തായ് വാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃക കേരളം പിന്തുടരും

സെമികണ്ടക്ടര്‍ ഹബ്ബാവാന്‍ കേരളവും; നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
dot image

കേരളത്തെ ആഗോള സെമികണ്ടക്ടര്‍ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇന്ത്യയില്‍ വരാനിരിക്കുന്ന സെമികണ്ടക്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടര്‍ ഹബ്ബാക്കി മാറ്റേണ്ടത് അനിവാര്യമാണ്. സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി, സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തില്‍ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ആഗോള സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളത്തിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലുള്ള തായ് വാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃക കേരളം പിന്തുടരും.

Content Highlights: Kerala is stepping into the semiconductor race with plans to attract global investments and build a world-class chip manufacturing ecosystem, positioning the state as a future technology hub

dot image
To advertise here,contact us
dot image