

പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്റെ പേരില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ കാഞ്ഞിക്കുളം സ്വദേശിയായ പി വി അജയാണ് പൊലീസിന്റെ പിടിയിലായത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് ഇയാള്‍ കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജിഷ്ണു, അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ യുവാവിനെ ആക്രമിക്കുകയും കാറില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതി അജയിനെ റിമാന്‍ഡ് ചെയ്തു.
Content Highlight : Accused arrested for attempting to kill a young man by hitting him with a car