

ഫിഫ ലോകകപ്പ് ഫൈനലിലേക്ക് അർജന്റീനയോ അതോ ഇംഗ്ലണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ് ഫൂക്കോട്ബോൾ ലോകം. അതിനിടയിൽ അർജന്റീനയുടെ ആരാധകർക്ക് ആവേശവും ഇംഗ്ലണ്ട് ആരാധകർക്ക് ആശങ്കയും നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇംഗ്ലണ്ട് - അർജന്റീന മത്സരം നിയന്ത്രിക്കുക ലയണൽ മെസിയുടെ ഭാഗ്യ റഫറി എത്തുന്നു എന്നതാണ് ആ വാർത്ത.
മൊറോക്കൻ - അമേരിക്കൻ റഫറിയായ ഇസ്മായിൽ എൽഫാത്താണ് ഇംഗ്ലണ്ട് - അർജന്റീന മത്സരം നിയന്ത്രിക്കാൻ എത്തുന്നത്. അദ്ദേഹം നിയന്ത്രിച്ച ഒരു മത്സരത്തിൽ പോലും അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. മെസി ബൂട്ടണിഞ്ഞ അഞ്ച് മത്സരങ്ങളിലാണ് എൽഫത്ത് റഫറിയായോ അല്ലെങ്കിൽ മാറ്റ് ഔദ്യോഗിക ചിമതലകളിലോ ഉണ്ടായിട്ടുള്ളത്. ആ അഞ്ച് മത്സരങ്ങളിലും മെസിക്കും സംഘത്തിനും തന്നെയായിരുന്നു ജയം. ഇതാണ് ഇംഗ്ലണ്ട് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
ഇന്ന് അർധരാത്രി 12:30 നാണ് ഇംഗ്ലണ്ട് - അർജന്റീന പോരാട്ടം നടക്കുന്നത്. മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ സ്പെയിനുമായി ഏറ്റുമുട്ടും. പരാജയപ്പെടുന്നവർ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസിനെ നേരിടും.
Content highlight: Lionel Messis lucky referee for England vs Argentina match