

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കുവൈറ്റിന്റെ ചരിത്രത്തിലാദ്യമായി 15 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി (ഗോള്‍ഡന്‍ ഇഖാമ) അനുവദിച്ചു. കുവൈറ്റിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബയാണ് ഗോള്‍ഡന്‍ റെസിഡന്‍സി കൈമാറിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് ഗോള്‍ഡന്‍ റെസിഡന്‍സി പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഉയര്‍ന്ന നിലവാരത്തിലുള്ള നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനും പ്രാദേശിക വ്യാപാര-നിക്ഷേപ ഹബ്ബായി കുവൈറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഗോള്‍ഡന്‍ റെസിഡന്‍സി പദ്ധതി ആരംഭിച്ചതെന്ന് ഫഹദ് യൂസഫ് അല്‍ സബ പറഞ്ഞു. രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വികസനത്തോടൊപ്പം സ്ഥിരതയുള്ളതും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷമുണ്ടാക്കുക, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ വ്യാപാരികളെ അനുവദിക്കുക തുടങ്ങിയവയും ഗോള്‍ഡന്‍ റെസിഡന്‍സിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
വികസിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും 15 വര്‍ഷത്തേക്ക് കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റുകള്‍ നേടാന്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ റെസിഡന്‍സി പരിപാടി ജൂണ്‍ 15നാണ് കുവൈറ്റ് തുടങ്ങിയത്.
Content Highlights: Lulu Group Chairman MA Yusuff Ali has been granted Kuwait’s 15-year Golden Residency (Golden Iqama), becoming the first person to receive the honour