രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്താൽ ശിക്ഷയോ? ഏത് രാജ്യത്താണ് ഈ നിയമം

വിചിത്രമായ നിയമങ്ങളുള്ള പല നാടുകളുമുണ്ട്. അത്തരത്തിലൊരു നിയമത്തെക്കുറിച്ച് അറിയാം. ഈ നിയമത്തിന് പിന്നില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?

രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്താൽ ശിക്ഷയോ? ഏത് രാജ്യത്താണ് ഈ നിയമം
dot image

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തങ്ങളായ നിരവധി നിയമങ്ങളുണ്ട്. ചില നിയമങ്ങള്‍ സംസ്‌കാരത്തിനും പ്രാദേശിക സാഹചര്യങ്ങള്‍ക്കും അനുസൃതമായി തയ്യാറാക്കിയവയാണ്. ചിലതൊക്കെ വളരെ വിചിത്രമായതും വിശ്വസിക്കാന്‍ പ്രയാസമുള്ളതുമാണ്. അത്തരമൊരു നിയമം മനോഹരമായ യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡുമായി ബന്ധപ്പെട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റ് ഫ്‌ളഷ് ചെയ്യുന്നത് ഇവിടെ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നുവെന്നും അങ്ങനെ ചെയ്യുന്നവരെ ജയിലിലടയ്ക്കാമെന്നുമാണ് പറയപ്പെടുന്നത്. കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇത് വിചിത്രമായി തോന്നിയേക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം ശരിയാണോ തെറ്റാണോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുവരുന്നു.

flushing the toilet

ഇത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ശരിക്കും ഒരു നിയമമാണോ?

മഞ്ഞുമൂടിയ മലനിരകള്‍ക്കും ശാന്തമായ താഴ്വരകള്‍ക്കും പേരുകേട്ട സ്വിറ്റ്സര്‍ലന്‍ഡ് വിനോദ സഞ്ചാരത്തിനും പേരുകേട്ടതാണ്. പക്ഷേ രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റ് ഫ്‌ളഷ് ചെയ്യുന്നത് നിയമപരമായി ഇവിടെ കുറ്റകരമാണെന്ന് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത് ഒരു ദേശീയ സര്‍ക്കാര്‍ നിയമമല്ല. മറിച്ച് ഇവിടങ്ങളിലെ വീട്ടുടമസ്ഥര്‍ നിശ്ചയിച്ച നിയമമാണ്. ഈ നിയമങ്ങള്‍ പ്രാദേശികമായി 'ഹൗസ്ഓര്‍ഡ്‌നങ്' എന്നാണ് അറിയപ്പെടുന്നത്. അതായത് വീട്ടുനിയമങ്ങള്‍(House Rules).

flushing the toilet

എന്തുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ നിയമം

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആളുകള്‍ ശബ്ദത്തോട് വളരെ സെന്‍സിറ്റീവ് ആണെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് കനംകുറഞ്ഞ മതിലുകളുള്ള പഴയ കെട്ടിടങ്ങളില്‍ രാത്രിയില്‍ ടോയ്ലറ്റ് ഫ്‌ലഷ് ചെയ്യുന്നതിന്റെ ശബ്ദം അയല്‍ക്കാരിലേക്ക് എളുപ്പത്തില്‍ എത്തും. അതുകൊണ്ടാണ് പല വീട്ടുടമസ്ഥരും രാത്രി വൈകി ടോയ്ലറ്റ് ഉപയോഗിക്കരുതെന്ന് അവരുടെ വാടക കരാറുകളില്‍ ഒരു നിബന്ധന ഉള്‍പ്പെടുത്തുന്നത്. സമാധാനം നിലനിര്‍ത്തുകയും ആരെയും ശല്യപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം.

flushing the toilet

നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമോ?

വാടകക്കാരന്‍ അയാളുടെ വാടക കരാറില്‍ ഈ നിയമം ഉള്‍പ്പെടുത്തുകയും താമസിക്കാരന്‍ അത് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ വീട്ടുടമസ്ഥനില്‍ നിന്ന് മുന്നറിപ്പ് ലഭിച്ചേക്കാം. അല്ലെങ്കില്‍ അയല്‍ക്കാരില്‍ നിന്ന് പരാതി ലഭിച്ചേക്കാം. പക്ഷേ സ്വിറ്റ്‌സര്‍ലന്‍ഡില്‍ രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നത് നേരിട്ടുള്ള ജയില്‍ ശിക്ഷയ്ക്ക് കാരണമാകുമെന്നത് ശരിയായ കാര്യമല്ല. വീട്ടുനിയമങ്ങള്‍ അനുസരിച്ച് വീട്ടുടമസ്ഥര്‍ പലപ്പോഴും ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ സമാനമായ പരാതികള്‍ ആവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയേക്കാം.

Content Highlights :It is said that flushing the toilet after 10 PM is considered illegal in Switzerland and that those who do so can be jailed.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image