ഫ്രഞ്ച് പടയെ നയിക്കാൻ സിദാൻ! ഇതിഹാസം എത്തുന്നത് ദിദിയർ ദെഷാംപ്സ് പടിയിറങ്ങുന്നതോടെ

ഫ്രാൻസിനെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനൽ പ്രവേശനം നേടിയത്

ഫ്രഞ്ച് പടയെ നയിക്കാൻ സിദാൻ! ഇതിഹാസം എത്തുന്നത് ദിദിയർ ദെഷാംപ്സ് പടിയിറങ്ങുന്നതോടെ
dot image

ഫ്രാൻസിന്റെ മുഖ്യപരിശീലകൻ ദിദിയർ ദെഷാംപ്സ് തന്റെ പദവി ഒഴിയുമെന്ന് റിപ്പോർട്ട്. ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഇത്തരമൊരു വിവരം പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നതും. ദിദിയർ പടിയിറങ്ങുന്നതോടെ ഫ്രാൻസിന്റെ ഇതിഹാസം സിനദീൻ സിദാൻ ഫ്രാൻസിന്റെ പരിശീലക കുപ്പായം അണിയുമെന്നാണ് പുതിയ വിവരം.

2018 ൽ ക്രൊയേഷ്യയെ തകർത്ത് ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ ടീമിന്റെ പരിശീലകനായിരുന്നു ദിദിയർ ദെഷാംപ്സ്. കൂടാതെ 2022 ലോകകപ്പിൽ ഫൈനലിലും 2026 ലോകകപ്പിൽ സെമി ഫൈനലിലും എത്തിക്കാൻ ദിദിയറിന് കഴിഞ്ഞു. കൈവരിച്ച നേട്ടങ്ങൾ നോക്കുമ്പോൾ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകൻ തന്നെയാണ് പടിയിറങ്ങാൻ ഒരുങ്ങുന്ന ദിദിയർ ദെഷാംപ്സ്.

ഫ്രാൻസിനെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനൽ പ്രവേശനം നേടിയത്. 2010 ൻ ശേഷം ആദ്യമായാണ് സ്പെയിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് ഫ്രാൻസിനെതിരെ സ്പെയിനിന്റെ വിജയഗോൾ നേടിയത്.

Content highlight: Didier Deschamps retire France coach World Cup

dot image
To advertise here,contact us
dot image