'എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവർ മതം മാറിയിട്ടില്ല'; 'ലവ് ജിഹാദ്' ആരോപണത്തിൽ പ്രതികരിച്ച് ആമിർ ഖാൻ

'ലവ് ജിഹാദ്' ആരോപണത്തിൽ പ്രതികരിച്ച് ആമിർ ഖാൻ

'എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവർ മതം മാറിയിട്ടില്ല'; 'ലവ് ജിഹാദ്' ആരോപണത്തിൽ പ്രതികരിച്ച് ആമിർ ഖാൻ
dot image

ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരും നേരിടുന്നത് വലിയ സൈബർ ആക്രമണമാണ്.ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ആമിറിനെതിരെ രം​ഗത്തെത്തിയിരുന്നു. ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തുകയാണ് ആമിർ ഖാൻ.

'എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. അതേസമയം മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്”, വിവാദങ്ങളോട് ആമിര്‍ ഖാന്‍ പ്രതികരിച്ചു.

ദീർഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വച്ചായിരുന്നു ആമിർ ഖാൻ രജിസ്റ്റർ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറ‍ഞ്ഞിരുന്നു.

ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ബ്‌ളൂ മൗണ്ടെയ്ൻ സ്‌കൂളിൽ പഠിച്ച ഗൗരി 2004-ൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തുന്നു. ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം ചെയ്തത്.

1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവ നടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽവെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടകഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.

Content Highlights: Actor Aamir Khan has responded to the 'Love Jihad' allegations surrounding him. He addressed the controversy and shared his perspective on the claims, drawing attention from the entertainment and public spheres.

dot image
To advertise here,contact us
dot image