അർജൻറീനയുടെ ആദ്യ ഇലവനില്‍ ഡിപോള്‍ ഇല്ല; ഇംഗ്ലണ്ട് നിരയിൽ മൂന്ന് മാറ്റം

അർജന്റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം

അർജൻറീനയുടെ ആദ്യ ഇലവനില്‍ ഡിപോള്‍ ഇല്ല; ഇംഗ്ലണ്ട് നിരയിൽ മൂന്ന് മാറ്റം
dot image

അർജന്റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം. അർജൻറീന ആദ്യ ഇലവൻ ടീമിൽ ഒരു മാറ്റം പ്രഖ്യാപിച്ചു. റോഡ്രിഗോ ഡിപോളിന് പകരം സിമോൺ കളിക്കും.

ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റമാണ്. നോനി മദുവേകയ്ക്ക് പകരം മോര്‍ഗന്‍ റോജേഴ്‌സ്, നിക്കോ ഒറേലിക്ക് പകരം ജെഡ് സ്‌പെന്‍സ്, എസ്രി കോണ്‍സയ്ക്ക് പകരം റീസ് ജെയിംസ്‌ എന്നിവരാണ് മാറ്റങ്ങൾ.


തോൽവി എന്തെന്ന് അറിയാതെയാണ് ഈ ലോകകപ്പിലെ അർജന്റീനയുടെ ഇതുവരെയുള്ള പോരാട്ടങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നി ടീമുകളെ തകർത്തായിരുന്നു അർജന്റീന റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറിയിരുന്നത്.

അൾജീരിയയെ എതിരില്ലാത്ത മൂൺ ഗോളുകൾക്കും ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും തകർത്തപ്പോൾ ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയിച്ചത്. റൗണ്ട് ഓഫ് 32ൽ കാബോ വെർദെയുമായി ഒരു ത്രില്ലിംഗ് പോരാട്ടത്തിന് ഒടുവിലായിരുന്നു അർജന്റീനയുടെ ജയം.

അന്ന് 3 - 2 നായിരുന്നു കാബോ വെർദെയ്ക്ക് എതിരായ അർജന്റീനയുടെ ജയം. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസിയും സംഘവും പരാജയപ്പെടുത്തിയതെങ്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വിറ്റസർലാൻഡിനെതിരായ ക്വാർട്ടറിൽ ജയം.

വിജയങ്ങളും സമനിലയും അടങ്ങുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് യാത്ര. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയ്ക്കും പാന്മിക്കും എതിരെ ജയിച്ചപ്പോൾ ഘാനക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. റൗണ്ട് ഓഫ് 32 ൽ ഡിആർ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയിരുന്നത്.

അതേസമയം, രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മേക്സിക്കോയെ പ്രീ-ക്വാർട്ടറിലും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേയെ ക്വാർട്ടറിലും തോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.

Content highlight: argentina vs england world cup 2026 semifinal lineups de paul dropped

dot image
To advertise here,contact us
dot image