ICC ഏകദിന റാങ്കിങ്; ഗിൽ ഒന്നാം സ്ഥാനത്തിനരികെ; ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം

ഐ സി സി ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍

ICC ഏകദിന റാങ്കിങ്; ഗിൽ ഒന്നാം സ്ഥാനത്തിനരികെ; ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം
dot image

ഐ സി സി ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. 80 റണ്‍സ് നേടിയ ഗില്‍ റാങ്കിംഗില്‍ 12 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ഡാരല്‍ മിച്ചലുമായി വെറും 11 പോയിന്റിന്റെ വ്യത്യാസത്തില്‍ എത്തിനില്‍ക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 75 പന്തില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഗില്‍ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതായി തുടരുന്നു. ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും വിരാട് കോഹ്‌ലി മൂന്നാമതും രോഹിത് ശര്‍മ നാലാം സ്ഥാനത്തുമുണ്ട്.

968 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ പേസര്‍ ബുംറ ഇബൗളിംഗ് റാങ്കിംഗില്‍ 24-ാം സ്ഥാനത്തേക്കാണ് ഉയരാന്‍ ബുംറയ്ക്ക് സാധിച്ചു.. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അക്‌സര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഒമ്പതാം സ്ഥാനമാണ് അക്‌സറിനുള്ളത്.

Content highlight:icc-odi-rankings-shubman-gill-close-to-no-1-indian-players-rise

dot image
To advertise here,contact us
dot image