ICC ടി 20 റാങ്കിങ്; ഇഷാനും അഭിഷേകും ഒന്നും രണ്ടും സ്ഥാനങ്ങളിൽ; സഞ്ജു ആദ്യ 30 ൽ

തിലക് വര്‍മയ്ക്ക് രണ്ട് സ്ഥാനം നഷ്ടമായി. എട്ടാം സ്ഥാനത്താണ് താരം

ICC ടി 20 റാങ്കിങ്; ഇഷാനും അഭിഷേകും ഒന്നും രണ്ടും സ്ഥാനങ്ങളിൽ; സഞ്ജു ആദ്യ 30 ൽ
dot image

ഐ സി സി ടി 20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് താരങ്ങൾ. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 7-ാം സ്ഥാനത്തേക്കും, ജോസ് ബട്ട്‌ലര്‍ 6-ാം സ്ഥാനത്തേക്കും ബാറ്റിംഗ് റാങ്കിംഗില്‍ ഉയര്‍ന്നു. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചര്‍ 18-ാം സ്ഥാനത്തെത്തി.

ഇഷാന്‍ കിഷന്‍ ഒന്നും അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തും തുടരുന്നു. തിലക് വര്‍മയ്ക്ക് രണ്ട് സ്ഥാനം നഷ്ടമായി. എട്ടാം സ്ഥാനത്താണ് താരം. സഞ്ജു സാംസണ്‍ 29-ാം റാങ്കില്‍. പുതിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 62 സ്ഥാനം മെച്ചപ്പെടുത്തി 31-ാം റാങ്കിലെത്തി. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ പ്രകടനമാണ് ശ്രേയസിന് ഗുണമായത്.

ഐ സി സി ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. 80 റണ്‍സ് നേടിയ ഗില്‍ റാങ്കിംഗില്‍ 12 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ഡാരല്‍ മിച്ചലുമായി വെറും 11 പോയിന്റിന്റെ വ്യത്യാസത്തില്‍ എത്തിനില്‍ക്കുകയാണ്.

Content highlights:icc-t20-rankings-ishan-kishan-abhishek-sharma-sanju-samson

dot image
To advertise here,contact us
dot image