'നേട്ടങ്ങളുടെ ശിൽപ്പിക്ക് ജന്മദിനാശംസകൾ'; ദുബായ് ഭരണാധികാരിക്ക് പിറന്നാൾ ആശംസകളുമായി മകൻ ഷെയ്ഖ് ഹംദാൻ

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തികച്ചും വ്യത്യസ്തമായ ഒരു ആനിമേഷൻ വീഡിയോ പങ്കുവെച്ചാണ് ഷെയ്ഖ് ഹംദാൻ പിതാവിന് ആശംസകൾ നേർന്നത്

'നേട്ടങ്ങളുടെ ശിൽപ്പിക്ക് ജന്മദിനാശംസകൾ'; ദുബായ് ഭരണാധികാരിക്ക് പിറന്നാൾ ആശംസകളുമായി മകൻ ഷെയ്ഖ് ഹംദാൻ
dot image

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 77-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസകളുമായി മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ പ്രിയപ്പെട്ട പിതാവിന് ജന്മദിനത്തോടനുബന്ധിച്ച് ഷെയ്ഖ് ഹംദാൻ സമർപ്പിച്ച പ്രത്യേക ആദരം പ്രവാസി ലോകത്തിന്റെ അടക്കം മനസ്സ് കവരുകയാണ്.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തികച്ചും വ്യത്യസ്തമായ ഒരു ആനിമേഷൻ വീഡിയോ പങ്കുവെച്ചാണ് ഷെയ്ഖ് ഹംദാൻ പിതാവിന് ആശംസകൾ നേർന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അതുല്യമായ ദീർഘവീക്ഷണവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുബായ് കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങളും കോർത്തിണക്കിയാണ് ഈ മനോഹരമായ ആനിമേഷൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

"നേട്ടങ്ങളുടെ ശിൽപ്പിക്ക് ജന്മദിനാശംസകൾ" എന്ന മനോഹരമായ വരികളോടെയാണ് ഷെയ്ഖ് ഹംദാൻ തന്റെ ജന്മദിന സന്ദേശം അവസാനിപ്പിക്കുന്നത്. ദുബായെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഭരണാധികാരിക്ക് മകൻ നൽകിയ ഈ ഹൃദയഹാരിയായ ജന്മദിന ആദരം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് താഴെ ദുബായ് ഭരണാധികാരിക്ക് ജന്മദിനാശംസകൾ നേരുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 77-ാം ജന്മദിനമാണ്. ഭരണമികവിലും ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലും അറബ് സ്വത്വം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരി ആയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെ വിലയിരുത്തുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായുടെ വികസന നായകനായ ഷെയ്ഖ് മുഹമ്മദ് നടപ്പിലാക്കിയ പ്രധാന പദ്ധതികളെയും ഇടപെടലുകളെയും ഏറെ ആദരവോടെയാണ് ലോകം കാണുന്നത്.

Content Highlights: Sheikh Hamdan bin Mohammed shared birthday wishes for his father, Dubai Ruler Sheikh Mohammed bin Rashid Al Maktoum. The message highlighted his achievements and contributions to Dubai’s growth.

dot image
To advertise here,contact us
dot image