'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിലോ?'; ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ വെയ്ൻ റൂണി

യുഎസ് താരം ഫോളറിന്‍ ബലോഗൻ ലഭിച്ച റെഡ് കാർഡ് പിൻവലിക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടത് വൻ വിവാദത്തിൽ.

'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിലോ?'; ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ വെയ്ൻ റൂണി
dot image

ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗൻ ലഭിച്ച റെഡ് കാർഡ് പിൻവലിക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടത് വൻ വിവാദത്തിൽ.

ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി.

വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ ഫിഫയുടെ നടപടിക്കെതിരെ മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണി രംഗത്തുവന്നിരിക്കുകയാണ്.

ഇത്തരമൊരു നടപടി മത്സരത്തിന്റെ സ്പോർട്സ്മാൻഷിപ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് റൂണി പറയുന്നു. തന്റെ എതിരാളികളാണ് യുഎസ് എന്നുണ്ടെങ്കിൽ താൻ എന്തായാലും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നെന്നും റൂണി പറയുന്നു.

'ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കൻ കളിക്കാരനോ ആണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചാൽ, അടുത്ത മത്സരം കളിക്കാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?' റൂണി ചോദിച്ചു.

Content highlights: wayne rooney criticizes folarin balogun suspension overturned

dot image
To advertise here,contact us
dot image