ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം; സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

മലപ്പുറം സ്വദേശികളാണ് മരിച്ചത്

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം; സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം
dot image

സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം. ഉംറ കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മലപ്പുറം രാങ്ങാട്ടൂര്‍ തെക്കേ പീടിയേക്കല്‍ അബ്ദുല്‍ ലത്തീഫ് എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന അബ്ദുല്‍ ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, പേരക്കുട്ടി എന്നിവര്‍ക്ക് പരിക്കുകളുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ത്വാഫില്‍ നിന്നും റിയാദിലേക്കുള്ള എക്പ്രസ് ഹൈവേയില്‍ ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ദലം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ വന്ന് പതിച്ചായിരുന്നു അപകടം. ഷീറ്റ് വന്നതോടെ കാഴ്ച മറയുകയും നിയന്ത്രണം നഷ്ടപ്പെട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ റോഡില്‍ പലതവണ മറിയുകയുമായിരുന്നുവെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം ദലം സെന്ററല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Content Highlights: A Malayali mother and daughter lost their lives in a road accident in Saudi Arabia while returning from Umrah

dot image
To advertise here,contact us
dot image