

ബ്രസീലിന് ഇന്നുവരെ തോൽപ്പിക്കാൻ സാധിക്കാത്ത ടീമായി നോർവേ . തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ 88 വ്യത്യസ്ത രാജ്യങ്ങളെ നേരിട്ടിട്ടുള്ള ബ്രസീലിന് അവരെയൊക്കെ വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നുവരെ ബ്രസീലിന്റെ മുന്നിൽ മട്ടുമടക്കാത്ത ഒരേയൊരു ടീമാണ് നോർവെ.
ഈ മത്സരത്തിന് മുൻപ് രണ്ട് തോൽവികളും രണ്ട് സമനിലകളുമായിരുന്നു റെക്കോർഡെങ്കിൽ, ഇപ്പോൾ അതിലേക്ക് ഒരു തോൽവി കൂടി കൂട്ടിച്ചേർക്കപ്പെട്ടു. അഞ്ച് കളികൾ ഇരു ടീമുകളും നേർക്കുനേർ വന്നു. മൂന്ന് കളികൾ നോർവെ വിജയിച്ചു. രണ്ട് കളികൾ സമനിലയും.
ലോകപ്പിൽ ഇത് രണ്ടാം തവണയാണ് നോർവെ ബ്രസീലിനെ വീഴ്ത്തുന്നത്. നേരത്തെ 1998ലും സമാന സ്കോറിൽ നോർവെ വിജയിച്ചിരുന്നു. 1988ലാണ് ഇരു ടീമുകളും ആദ്യമായി നേർക്കുനേർ പോരാടിയത്.
Content highlights:world cup 2026 brazil vs norway haaland match result