

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീലിനെ തകർത്ത് നോർവെ ചരിത്ര വിജയം നേടിയതിന് പിന്നാലെ സൂപ്പർ താരം എർലിങ് ഹാളണ്ടിനെ ആലിംഗനം ചെയ്ത് അനോർവെയിലെ ഇൻഗ്രിഡ് അലക്സാന്ദ്ര രാജകുമാരി.
ഡ്രസിങ് റൂമിലെത്തിയാണ് നോർവെയുടെ ഭാവി രാജ്ഞിയായ അലക്സാന്ദ്ര ഹാളണ്ടിനെ അഭിനന്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാലാണ്. അലക്സാന്ദ്രയ്ക്കൊപ്പം സഹോദരൻ സ്വേരെ മാഗ്നസ് രാജകുമാരനും ടൂർണമെന്റിലുടനീളം ടീമിനെ പിന്തുണച്ച് ഒപ്പമുണ്ട്. അദ്ദേഹവും ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.
ജൂൺ 22ന് ഗ്രൂപ്പ് ഘട്ടത്തിൽ സെനഗലിനെതിരെ നടന്ന മത്സരം മുതൽ ഈ രാജ കുടുംബ സഹോദരങ്ങൾ നോർവെയുടെ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
Content highlights:world cup 2026 erling haaland norway princess hug viral video