ഏഴഴകിൽ മെസി; ഈ ലോകകപ്പിൽ ഇതുവരെ നേടിയത് ഏഴ് ഗോളുകൾ

2026 ഫിഫ ലോകകപ്പിൽ തന്റെ ഗോൾ നേട്ടം ഉയർത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി

ഏഴഴകിൽ മെസി; ഈ ലോകകപ്പിൽ ഇതുവരെ നേടിയത് ഏഴ് ഗോളുകൾ
dot image

2026 ഫിഫ ലോകകപ്പിൽ തന്റെ ഗോൾ നേട്ടം ഉയർത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ഇതുവരെ ഏഴ് ഗോളുകളാണ് മെസി അർജന്റീനയ്ക്കായി നേടിയിട്ടുള്ളത്. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നുണ്ട്. ഇപ്പോൾ നടക്കുന്ന അർജന്റീന - കാബോ വെർദെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം ഏഴിൽ എത്തിച്ചത്.

മുൻപ് നടന്ന മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അർജന്റീനയ്‌ക്കായി മെസി ഗോൾ നേടിയിട്ടുണ്ട്. ആദ്യം നടന്ന അൾജീരിയക്ക് എതിരായ മത്സരത്തിൽ 3 - 0 നായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത് ലയണൽ മെസ്സി തന്നെയായിരുന്നു. ശേഷം നടന്ന ഓസ്ട്രിയയ്ക്ക് എതിരായ 2 - 0 ന് ജയിച്ച മത്സരത്തിലും രണ്ട ഗോളും നേടിയത് മെസി തന്നെ. ജോർദാനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 3 - 1 നായിരുന്നു നീലക്കുപ്പായക്കാരുടെ ജയം. അതിൽ മൂന്നാത്തെ ഗോൾ മെസിയുടെ വകയായിരുന്നു. ഇതോടെ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം ഇരുപതാക്കി ഉയർത്തി ആരാധകരുടെ സ്വന്തം മിശിഹാ.

Content higlight: Lionel Messi scores seven goals in this World Cup

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us