കോട്ടയത്ത് ലഹരിക്കായി നിരോധിത മരുന്നുകള്‍ കൊറിയര്‍ വഴി വാങ്ങിയ ഒരാള്‍ പിടിയില്‍

ജിമ്മുകളും വടംവലി മത്സരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രതി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്

കോട്ടയത്ത് ലഹരിക്കായി നിരോധിത മരുന്നുകള്‍ കൊറിയര്‍ വഴി വാങ്ങിയ ഒരാള്‍ പിടിയില്‍
dot image

കോട്ടയം: ലഹരിക്കായി നിരോധിത മരുന്നുകള്‍ കൊറിയര്‍ വഴി വാങ്ങിയ ഒരാള്‍ പിടിയില്‍. കോട്ടയം പൊന്‍കുന്നം സ്വദേശി അമീര്‍ഖാന്‍ (27) ആണ് പിടിയിലായത്. ജിമ്മുകളും വടംവലി മത്സരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രതി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഷെഡ്യുള്‍ എച്ച് പ്രകാരം വരുന്ന മരുന്നുകളാണ് ഇയാള്‍ വിതരണം നടത്തിയിരുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു പ്രതി ഡല്‍ഹിയില്‍ നിന്ന് കൊറിയര്‍ വഴി നിരോധിത മരുന്നുകള്‍ എത്തിച്ചിരുന്നത്. മൂന്നിരട്ടി ലാഭത്തിനാണ് ഇയാള്‍ കേരളത്തില്‍ മരുന്ന് വില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് സമാനമായ മരുന്ന് ഇയാള്‍ ഡല്‍ഹിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Content Highlight : Kottayam Man Arrested Banned Drugs Courier Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us