

രാജ്യത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ സംബന്ധിച്ച അവബോധം ഇപ്പോഴും പലർക്കും വ്യക്തതയില്ലാത്ത വിഷയമാണ്. പ്രത്യേകിച്ച് സാലറി ലഭിക്കുന്നവർക്ക്. എല്ലാ ജോലിക്കാരും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ടോ? എത്ര രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ളവർക്കാണ് ഫയൽ ചെയ്യൽ നിബന്ധം അങ്ങനെ സംശയങ്ങൾ അനവധിയാണ്.
യഥാർത്ഥത്തിൽ, ഐടിആർ ഫയൽ ചെയ്യൽ എല്ലാ വരുമാനക്കാർക്കും നിർബന്ധമല്ല. എന്നാൽ ചില നിശ്ചിത സാഹചര്യങ്ങളിൽ ഇത് നിയമപരമായ ബാധ്യതയായി മാറുന്നു. വ്യക്തിയുടെ വാർഷിക വരുമാനം സർക്കാർ നിശ്ചയിച്ച അടിസ്ഥാന നികുതി ഒഴിവ് പരിധി കടന്നാൽ ഐടിആർ ഫയൽ ചെയ്യൽ നിർബന്ധമാണ്. വരുമാനത്തിന്റെ ഉറവിടം സാലറിയായാലും മറ്റു വരുമാനങ്ങളായാലും ഈ നിയമം ബാധകമാണ്.
TDS കട്ട് ചെയ്തിട്ടുണ്ടെങ്കിൽ ഐടിആർ വേണ്ടെന്നത് ഒരു തെറ്റിദ്ധാരണയാണ്. TDS വെറും നികുതി ശേഖരണ സംവിധാനം മാത്രമാണെന്നും, യഥാർത്ഥ വരുമാന വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഐടിആർ വഴിയാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഐടിആർ ഫയൽ ചെയ്യാത്തത് ഭാവിയിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകാം. ടാക്‌സ് നോട്ടീസ് ലഭിക്കൽ, റീഫണ്ട് നഷ്ടപ്പെടൽ, ലോൺ അപ്പ്രൂവൽ ബുദ്ധിമുട്ട്, ഫിനാൻഷ്യൽ റെക്കോർഡ് അപൂർണ്ണമാകൽ, വിസ നടപടികൾ ബാധിക്കപ്പെടൽ എന്നിവ അതിൽ ഉൾപ്പെടുന്നു.
ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാളുടെ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി 1 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സേവിങ്‌സ് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 50 ലക്ഷം രൂപ കടന്നാലും നികുതി പരിധിയില്‍ വരുന്നില്ലെങ്കില്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
വാര്‍ഷിക വൈദ്യുതി ബില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിലും നികുതി ബാധ്യത ഇല്ലെങ്കില്‍ കൂടിയും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. വരുമാനത്തിലൂടെ മാത്രം പ്രതിഫലിക്കാത്ത ഉയര്‍ന്ന സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.വിദേശത്ത് സ്വത്തുള്ളവരോ, വിദേശ ബാങ്ക് അക്കൗണ്ടില്‍ ഒപ്പിടാന്‍ അധികാരമുള്ളവരോ നിര്‍ബന്ധമായും ഐടിആര്‍ ഫയല്‍ ചെയ്തിരിക്കണം. ഇതിന് പ്രത്യേക വരുമാന പരിധിയില്ല. ഇതിനു പുറമെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വേണ്ടിയുള്ള വിദേശയാത്രയ്ക്കായി 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കിയിട്ടുണ്ടെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യണം.
വരുമാനത്തിന്റെ സ്വഭാവം അനുസരിച്ച് ശരിയായ ഫോം തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. സാലറി വരുമാനത്തിന് ഐടിആർ -1, ഒന്നിലധികം വരുമാനങ്ങൾക്ക് ഐടിആർ 2, ബിസിനസ് വരുമാനത്തിന് ഐടിആർ -3, presumptive ഇൻകം-4 എന്നിങ്ങനെയാണ് പ്രധാന വിഭാഗങ്ങൾ. 2025-26, അടിസ്ഥാന ഒഴിവ് പരിധി (basic exemption limit) പുതിയ നികുതി സംവിധാനത്തിൽ ഏകദേശം 4 ലക്ഷം വരെയും പഴയ നികുതി സംവിധാനത്തിൽ 2.5 ലക്ഷം വരെയും തുടരും എന്ന് വരുമാന നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം ഈ പരിധി കവിയുന്ന വ്യക്തികൾക്ക് വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.
ഇതോടൊപ്പം, വരുമാന പരിധി മാത്രമല്ല ഐടിആർ നിർബന്ധമാക്കുന്ന ഏക മാനദണ്ഡം. ഒരു വ്യക്തിക്ക് ശമ്പളം, പലിശ, വാടക വരുമാനം തുടങ്ങിയ ഒന്നിലധികം വരുമാന സ്രോതസ്സുകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ, വരുമാനം പരിധിക്ക് താഴെയായാലും റിട്ടേൺ സമർപ്പണം ആവശ്യമായേക്കാം.
ഇൻകം ടാക്സ് പോർട്ടൽ വഴി ഓൺലൈൻ ഫയലിങ് സർക്കാർ ഇപ്പോൾ കൂടുതൽ ലളിതമായിട്ടുണ്ട്. പാൻ ലോഗിൻ, മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ, ആധാർ ഒടിപി പരിശോധന എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ ഐടിആർ സമർപ്പിക്കാം. അന്തിമമായി, ഐടിആർ ഫയൽ ചെയ്യൽ വെറും നിയമ ബാധ്യത മാത്രമല്ല, വ്യക്തിയുടെ സാമ്പത്തിക സുരക്ഷയും ക്രെഡിറ്റ് ചരിത്രവും ഉറപ്പാക്കുന്ന പ്രധാന രേഖയാണെന്ന് കൂടി മനസിലാക്കുക.
Content Highlights: Who should file ITR & is income tax return filing mandatory for salaried taxpayers?