'മകളെ കൂട്ടികൊടുക്കാൻ കൊണ്ടുപോയെന്ന വിമർശനം', ചെങ്കോലിലെ തിലകന്റെ കഥാപാത്രത്തേക്കുറിച്ച് നിർമാതാവ്

ഒരിടത്ത് കൈ വിട്ടു കഴിഞ്ഞാൽ പിന്നെ കണ്ടില്ലെന്ന് അടിക്കാനേ പറ്റൂ, നിവർത്തിക്കേട് കൊണ്ട് കണ്ണടച്ചു പോകുന്ന ഒരു അച്ഛന്റെയും മകളുടെയും അവസ്ഥയാണ് അത്.

'മകളെ കൂട്ടികൊടുക്കാൻ കൊണ്ടുപോയെന്ന വിമർശനം', ചെങ്കോലിലെ തിലകന്റെ കഥാപാത്രത്തേക്കുറിച്ച് നിർമാതാവ്
dot image

സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം 'കിരീടം' ബി​ഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. ജൂലൈ 10ന് മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ നാല് വർഷങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. കിരീടത്തിനോളം വാണിജ്യ വിജയം നേടിയില്ലെങ്കിലും ചെങ്കോലും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.

സേതുമാധവന്റെ നിസ്സഹായതയും, തകർച്ചയും പൂർണ്ണമാവുന്ന സിനിമാനുഭവമായിരുന്നു ചെങ്കോലിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്.

മോഹൻലാലിന്റെ കഥാപാത്രത്തോടൊപ്പം തന്നെ തിലകൻ അവതരിച്ച ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ എന്ന കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മകളെ വ്യപിചാരിക്കാൻ കൊട്ടികൊടുക്കുന്ന അച്ഛൻ എന്ന വിമർശനമാണ് ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ആ വിമർശത്തിന് മറുപടി നൽകുകയാണ് നിർമാതാവ് കൂടിയായ എന്‍. കൃഷ്ണകുമാർ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചെങ്കോൽ ഇറങ്ങിയപ്പോൾ തിലകൻ ചേട്ടന്റെ ക്യാരക്ടറിനെ കുറിച്ച് നെഗറ്റീവ് ആയിട്ടൊക്കെ പറയുന്നുണ്ടായിരുന്നു. മകളെ വ്യഭിചരിക്കാനും കൂട്ടികൊടുക്കാനും കൊണ്ടുപോയി എന്നൊരു വിമർശനം ഉണ്ടായിരുന്നു. നാടകവുമായി ബന്ധപ്പെട്ട ആളുകൾക്ക് മനസിലാകും, ഒരിടത്ത് കൈ വിട്ടു കഴിഞ്ഞാൽ പിന്നെ കണ്ടില്ലെന്ന് അടിക്കാനേ പറ്റൂ. ഉഷയുടെ കഥാപാത്രം അങ്ങനെ ആയിപ്പോയി. ഇത് അച്ഛനും അറിയാം, പക്ഷെ ഇവർ പരസ്പരം അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അറിഞ്ഞതായി ഭാവിക്കുന്നില്ല. അയാളുടെ നിവർത്തികേട് കൊണ്ടാണ്.

മോളെ പിടിച്ച് അടിച്ച് നാടകത്തിന് വിടുന്നില്ല എന്ന് കരുതിയാൽ വീട് പട്ടിണിയായി. അച്ഛൻ പെൻഷനായി, 'അമ്മ രോഗിയാണ്, അനിയൻ പഠിക്കുകയാണ്, അതുകാരണം ഒരു സൈലന്റ് സ്റ്റോറി ടെല്ലിങ് ആയിരുന്നു അത്. നിവർത്തിക്കേട് കൊണ്ട് കണ്ണടച്ചു പോകുന്ന ഒരു അച്ഛന്റെയും മകളുടെയും അവസ്ഥയാണ് അത്. കണ്ടുപിടിക്കപ്പെടുമ്പോഴാണ് പിന്നെ പുള്ളിക്ക് വേറെ മാർഗം ഇല്ലാതെ ചെയ്യുന്നത്.

ശരിക്കും പറഞ്ഞാ അതല്ലേ അതിന്റെ സത്യം. മോളെ കൂട്ടികൊടുത്തു ജീവിച്ചു എന്ന് പറയുന്നത് അല്ല അത്. നാടകത്തിലും സിനിമയിലും ഒക്കെ ഈ പെണ്ണുങ്ങളെ ഉപയോഗിക്കുന്ന ആൾക്കാരില്ലേ. പിന്നാമ്പുറ കഥകളിൽ ഇല്ലേ. ഈ പിന്നാമ്പുറത്തെ കഥകളിൽ അവൾ അങ്ങനെ ചെന്ന് പെട്ടുപോയത് അറിയുന്ന അച്ഛനാണ്. ചിന്തിക്കാൻ പറ്റാത്തതുകൊണ്ടാണ് അയാൾ മദ്യത്തിന് അടിമപ്പെട്ടു. achante അവസ്ഥ ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. മകൻ കാണുന്നുണ്ട് അച്ഛൻ വേച്ചു വേച്ചു പോകുന്നത്, അതിൽ ആയാൽ എല്ലാം ഒതുക്കുകയായിരുന്നു. സത്യസന്ധമായ ആവിഷ്കരണം തന്നെ ആയിരുന്നു അത്,' എന്‍. കൃഷ്ണകുമാർ പറഞ്ഞു.

Content Highlights: Producer N. Krishnakumar has commented on the criticism directed at Thilakan’s character, Achuthan Nair, in the film Chenkol, the sequel to Kireedam. The discussion revolves around audience debates over whether the character’s actions and emotional arc were overly harsh or inconsistent with his portrayal in the original film.

dot image
To advertise here,contact us
dot image