

ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ പരാഗ്വായോട് തോൽവി വഴങ്ങിയതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവച്ച് ജർമൻ കോച്ച് ജൂലിയൻ നാഗൽസ്‌മാൻ. സ്ഥിരതയില്ലാത്ത പ്രകടനം തുടർന്നതോടെ വലിയ രീതിയിലുള്ള വിമർശങ്ങളും ഉയർന്നിരുന്നു. ജർമൻ ടീമിൽ നീലവിൽ ലോകോത്തര താരങ്ങൾ ഇല്ലെന്നും ലോകോത്തര താരങ്ങളാണ് ഈ ലോകകപ്പിലെ ഓരോ മത്സരങ്ങളിളെയും റിസൾട്ട് നിർണയിക്കുന്നതെന്നും ജർമൻ മുൻ താരം ടോണി ക്രൂസ് വിമർശിച്ചിരുന്നു.
വമ്പൻ ജയം നേടി ആയിരുന്നു ജർമനി 2026 ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവറിയിച്ചത്. കുറസോവോയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ 7 - 1 ന്റെ ജയമായിരുന്നു ജർമനി സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഒരു മത്സരം കഴിയുന്തോറും കഥ മാറിമറിഞ്ഞുകൊണ്ടിരുന്നു. രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനോട് 2 - 1 ന്റെ വയവുമായിരുന്നു സ്വന്താമാക്കിയിരുന്നത്. നാഗൽസ്‌മാൻ പടിയിറങ്ങുന്നതോടെ ടീമിനെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്നാണ് വിവരം.
ഇതിനിടെ ജയത്തിന് വേണ്ടിയായിരുന്നില്ല ജർമൻ ടീം നായകൻ ജോഷ്വാ കിമ്മിച്ച് നടത്തിയ പ്രതികരണവും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പരിശീലകൻ നാഗൽസ്മാന് കീഴിൽ 37 മത്സരങ്ങളിൽ നിന്നായി 23 ജയവും 7 സമനിലയും 7 തോൽവിയുമാണ് ജർമനി നേടിയിട്ടുള്ളത്. 2014 ലെ കിറഠജേതാക്കളുമായി ജർമനി. എന്നാൽ, പിന്നീട് കളിച്ച മൂന്ന് ലോകകപ്പിലും പ്രീ-ക്വാർട്ടർ കാണാതെ ജർമനി പുറത്തവുകയായിരുന്നു.
Content highlight: Germany team coach Julian Nagelsmann resigns after Paraguay defeat