ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം; ​​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കിയത് ഡൽഹി സ്വദേശിനിയായ വനിത

ബിഗ് ടിക്കറ്റിന്റെ ലക്ഷ്വറി കാർ നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസിയാണ് വിജയം നേടിയത്

ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം; ​​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കിയത് ഡൽഹി സ്വദേശിനിയായ വനിത
dot image

അബുദാബി ബിഗ് ടിക്കറ്റ് ​ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിൽ വിജയം സ്വന്തമാക്കി ഇന്ത്യൻ സ്വദേശിനിയായ വനിത. ന്യൂഡൽഹിയിൽ താമസിക്കുന്ന കനിക ജൂൺ 30-ന് എടുത്ത ടിക്കറ്റിനാണ് ദിവസങ്ങൾക്കുള്ളിൽ ഭാ​ഗ്യം തേടിയെത്തിയത്. 25 ദശലക്ഷം ദിർഹമാണ് (ഏകദേശം 56 കോടിയിലധികം ഇന്ത്യൻ രൂപ) ഇത്തവണത്തെ സമ്മാനത്തുക.

ബി​ഗ് ടിക്കറ്റ് വിജയം അറിയിക്കാൻ അവതാരകരായ റിച്ചാർഡും ബൂഷ്‌റയും ഫോണിലൂടെ കനികയെ വിളിച്ചു. സന്തോഷവാർത്ത അറിഞ്ഞ ന്യൂഡൽഹി സ്വദേശിനി വികാരാധീനയാവുകയും കണ്ണീരോടെ ബി​ഗ് ടിക്കറ്റിന് നന്ദി പറയുകയും ചെയ്തു.

അതിനിടെ ഇന്ന് നടന്ന നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാരടക്കം അഞ്ച് പേർകൂടി വിജയികളായി. ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. വിജയികൾക്ക് ഒരു ദശലക്ഷം ദിർഹം (ഏകദേശം 2.25 കോടി രൂപ) വീതമാണ് ലഭിക്കുക. ഷാർജയിൽ താമസിക്കുന്ന അഖിൽ എൻബി, അൽ ഐനിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതീഖ് ഹസൻ രണ്ടാം സമ്മാനവും നേടി.

അബുദാബിയിൽ താമസിക്കുന്ന ശിവപ്രസാദ് രവീന്ദ്രൻ, റാസൽഖൈമയിലെ പ്രവാസിയായ ഉപേന്ദ്രൻ സിജു, ബെംഗളൂരുവിൽ താമസിക്കുന്ന ലാൻസി പാൽസ് എന്നിവരാണ് മറ്റ് ഭാ​ഗ്യശാലികൾ. ഇവർക്ക് പുറമേ, ബിഗ് ടിക്കറ്റിന്റെ ലക്ഷ്വറി കാർ നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന ട്വിങ്കിൾ ആൽഫിൻ എന്ന ഇന്ത്യക്കാരൻ ബിഎംഡബ്ല്യു എക്സ്6 കാർ സ്വന്തമാക്കി.

Content Highlights: An Indian woman from Delhi has won the grand prize in the Abu Dhabi Big Ticket draw, marking another lucky win for Indian participants in the popular UAE raffle.

dot image
To advertise here,contact us
dot image