ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ; വൊസീഞ്ഞയെ വീഴ്ത്തി മെസി

2026 ഫിഫ ലോകകപ്പിൽ ആദ്യ പകുതി അർജന്റീനയ്ക്ക് അനുകൂലം

ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ; വൊസീഞ്ഞയെ വീഴ്ത്തി മെസി
dot image

2026 ഫിഫ ലോകകപ്പിൽ ആദ്യ പകുതി അർജന്റീനയ്ക്ക് അനുകൂലം. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ ലീഡ്. കാബോ വെർദെയ്ക്ക് എതിരായ റൗണ്ട് ഓഫ് 32 ലെ മത്സരത്തിലാണ് അർജന്റീന ലീഡ് എടുത്തിരിക്കുന്നത്. മത്സരത്തിൽ വിജയം കണ്ടെത്തുന്നവർക്ക് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിക്കാം.

മത്സരത്തിന്റെ 29 -ആം മിനിറ്റിലായിരുന്നു കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയെ വീഴ്ത്തി മെസ്സി അർജന്റീനക്കായി ഗോൾ നേടിയത്. ഈ കളിയിലെ ഇതുവരെയുള്ള ഇരുടീമുകളുടെയും കണക്കുകൾ എടുത്ത് പരിശോധിച്ചാൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് മുന്നിൽ. നാല് ഷോട്ടും മൂന്ന് ഷോട്ട് ഓൺ ടാർഗെറ്റുമാണ് അവരുടെ അക്കൗണ്ടിൽ ഉള്ളത്. അതേസമയം, കാബോ വെർദെയ്ക്ക് മൂന്ന് ഷോട്ടുകൾ ഉണ്ടെങ്കിലും അതിൽ ഒന്ന് പോലും ടീമിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

Content highlight: Argentina takes first half lead against Cape Verde

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us