ബ്രസീലിന് തിരിച്ചടി; നോർവെയ്ക്കെതിരെയും റാഫിഞ്ഞ കളിക്കില്ല

പക്വേറ്റയ്ക്ക് പിന്നാലെ ഫിഫ ലോകകപ്പിൽ ബ്രസീലിന് തിരിച്ചടിയായി സൂപ്പർ താരം റാഫിഞ്ഞയുടെ പരിക്ക്

ബ്രസീലിന് തിരിച്ചടി; നോർവെയ്ക്കെതിരെയും റാഫിഞ്ഞ കളിക്കില്ല
dot image

പക്വേറ്റയ്ക്ക് പിന്നാലെ ഫിഫ ലോകകപ്പിൽ ബ്രസീലിന് തിരിച്ചടിയായി സൂപ്പർ താരം റാഫിഞ്ഞയുടെ പരിക്ക്. പരിക്കിൽ നിന്ന് മുക്തനാവാത്ത താരം റൗണ്ട് ഓഫ് 32 ൽ ജപ്പാനെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ഇപ്പോൾ പ്രീ-ക്വാർട്ടർ പോരിൽ നോർവേയ്ക്കെതിരെയും കളിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ ഹെയ്തിയുമായി നടന്ന മത്സരത്തിൽ ആയിരുന്നു റാഫിഞ്ഞയ്ക്ക് പരിക്കേൽക്കുന്നത്. പിന്നീട് സ്കോട്ലാൻഡിന് എതിരെയും ജപ്പാനെതിരെയും നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നല്ല. താരത്തിന് പകരക്കാരനായി റയാൻ ആയിരുന്നു മത്സരത്തിൽ കളിക്കളത്തിൽ ഉണ്ടായിരുന്നത്. പരിക്കിൽ നിന്ന് മോചിതനായി റാഫിഞ്ഞ പ്രീ-ക്വാർട്ടർ പോരിൽ ബൂട്ടണിയുമെന്ന ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ പുറത്തുവരുന്ന വിവരം തികച്ചും നിരാശപ്പെടുത്തുന്നതാണ്.

Also Read:

ജൂലൈ ആറിന് പുലർച്ചെ 1:30 നാണ് ബ്രസീലിന്റെ പ്രീ-ക്വാർട്ടർ പോര്. നോർവേയാണ് കാനറികളുടെ എതിരാളികൾ. സുൽത്താൻ കളത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഹാളണ്ടും വിനിഷ്യസും നെയ്മറും ഏറ്റുമുട്ടുന്നത് കാണാനുള്ള ആകാംഷയിലാണ് ഫുട്ബോൾ ലോകം.

Content highlight: Brazil vs norway Raphinha ruled out injury update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us