

ഫ്രഞ്ച് താരം മൈക്കിൾ ഒലീസെയെ പ്രശംസിച്ച് ഫ്രാൻസിന്റെ തന്നെ ഇതിഹാസ താരം പാട്രിക് വിയേര. ഈ ലോകകപ്പിൽ മികച്ച പ്രകടനവും നിലവിൽ താരം പുറത്തെടുക്കുന്നത്. ഒരു കാലത്ത് മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ ഫ്രാൻസിനായി ഉണ്ടായിരുന്നുവെങ്കിൽ, ഇന്ന് തങ്ങൾക്ക് മൈക്കിൾ ഒലീസെ ഉണ്ടെന്നതാണ് വിയേരയുടെ പക്ഷം.
'ഫ്രാൻസിന് അന്ന് മിഷേൽ പ്ലാറ്റിനും, സിനദിൻ സിദാനും ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് മൈക്കൽ ഒലീസെയുമുണ്ട്. അതിൽ എനിക്ക് പൂർണവിശ്വാസവുമുണ്ട്', വിയേര പ്രശംസിച്ചുകൊണ്ട് വ്യക്തമാക്കി. മൈതാനത്ത് അത്ഭുതങ്ങൾ കാണിക്കാനുള്ള എല്ലാ കഴിവുകളും ഒലീസെയ്ക്ക് ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഭാവിയിൽ ബാലൺ ഡി'ഓർ നേടാൻ വിധം വളരുമെന്നും കൂട്ടിച്ചേർത്തു.
ഫ്രാൻസിനായി ഈ ലോകകപ്പിൽ ബൂട്ടണിയുന്ന ഒലീസെ ഇതിനോടകം തന്നെ മൂന്ന് കളികളിൽ നിന്ന് മൂന്ന് അസിസ്റ്റുകൾ നേടിക്കഴിഞ്ഞു. ഗ്രീസ്മാന്റെ വിടവ് അകറ്റാൻ താരത്തിനാകുമെന്ന് ആരാധകരും വിലയിരുത്തുന്നു.
Content highlight: Patrick Vieira praises Michael Olise