അയര്‍ലന്‍ഡിനെതിരായ തോല്‍വി; മോശം റെക്കോഡുമായി നായകൻ ശ്രേയസ് അയ്യർ

അയർലാൻഡിനെതിരെ ഇന്നലെ 34 റൺസിനായിരുന്നു ഇന്ത്യ തോറ്റത്

അയര്‍ലന്‍ഡിനെതിരായ തോല്‍വി; മോശം റെക്കോഡുമായി നായകൻ ശ്രേയസ് അയ്യർ
dot image

ഇന്ത്യൻ താരം ശ്രേയസ് അയ്യർ നായകനായതിന് ശേഷമുള്ള ആദ്യ മത്സരമായി ഇന്നലെ നടന്ന അയര്‍ലന്‍ഡിനെതിരായ ടി20 പോരാട്ടം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യ അയര്‍ലാൻഡിനോട് പരാചയപെടുകയും ചെയ്തിരുന്നു. ഇപ്പോൾ നായകൻ ശ്രേയസിനെ തേടി ഒരു മോശം റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യിൽ നായകനായതിന് ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ തന്നെ തോൽക്കുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന മോശം റെക്കോർഡാണ് ശ്രേയസിനെ തേടിയെത്തിയത്.

ഇന്ത്യൻ മുൻ നായകന്മാരായ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ്‌ മൂന്ന് താരങ്ങൾ. അയർലാൻഡിനെതിരെ ഇന്നലെ 34 റൺസിനായിരുന്നു ഇന്ത്യ തോറ്റത്. അയര്‍ലാൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18 ഓവർ അഞ്ചും പന്തിൽ 148 റൺസ് നേടാൻ കഴിഞ്ഞുള്ളു. അയര്‍ലാൻഡ് ബൗളിംഗ് നിര ഇന്ത്യയെ (ഓൾ ഔട്ട്) എറിഞ്ഞ് പിടിക്കുകയായിരുന്നു.

അതേസമയം, ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും കളത്തിലിറങ്ങി മത്സരങ്ങള്‍ വെറുതെ ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും ശ്രേയസ് മത്സരശേഷം പറഞ്ഞു. മത്സരങ്ങൾ വിജയിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണമെന്നും കൃത്യവുംമ വ്യക്തവുമായ പദ്ധതികൾ വേണെന്നും താരം കൂട്ടിച്ചേർത്തു. കളിയുടെ തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിലായിരുന്നു പന്തെറിഞ്ഞത്. എന്നാൽ, മധ്യഓവറുകളിലെ പാത്തികൾ പിഴക്കുകയായിരുന്നു. തോൽ‌വിയിൽ നിന്ന് വലിയ പാഠം തന്നെ പഠിക്കാനുണ്ടെന്നും ശ്രേയസ് പറഞ്ഞു.

Content highlight: Shreyas Iyer unwanted record India vs Ireland t20 defeat

dot image
To advertise here,contact us
dot image