'വിജയം' ഉറപ്പിച്ച് അൽഫോൺസ് പുത്രൻ, റേസിനിറങ്ങി നിവിൻ പോളി; NP 50 പേര് പ്രഖ്യാപിച്ചു

നാല് മിനിറ്റോളം ദെെര്‍ഘ്യമുള്ള വീഡിയോയില്‍ രസകരമായാണ് ടെെറ്റില്‍ അനൗണ്‍സ്മെ‍ന്‍റ് നടത്തിയിരിക്കുന്നത്

'വിജയം' ഉറപ്പിച്ച് അൽഫോൺസ് പുത്രൻ, റേസിനിറങ്ങി നിവിൻ പോളി; NP 50 പേര് പ്രഖ്യാപിച്ചു
dot image

അൽഫോൺസ് പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വിജയം എന്നാണ് ചിത്രത്തിന്റെ പേര്. അനൗൺസ്‌മെന്റ് വീഡിയോക്ക് ഒപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം നടന്നത്. നാല് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രസകരമായാണ് ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്.

വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് വീഡിയോയിലുള്ളത്. അൽഫോൺസ് പുത്രനുള്ള ചില സെൽഫ് ട്രോൾ എലമെന്റുകളും വീഡിയോയിലുണ്ട്. ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

വിജയത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത് അൽഫോൺസ് പുത്രനാണ്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശബരീഷ് വർമയാണ് വരികൾ എഴുതുന്നത്.

അനൗൺസ്‌മെന്റ് വീഡിയോയിലെ ഇംഗ്ലീഷ് വരികൾ എഴുതിയിരിക്കുന്നത് സെബാ ടോമിയാണ്.

അനൗൺസ്‌മെന്റ് വീഡിയോ മികച്ച പ്രതികരണമാണ് നേടുന്നത്. അൽഫോൺസ് പുത്രൻ ടച്ചിനൊപ്പം പുതിയ രൂപത്തിൽ നിവിൻ പോളിയെ കാണാനാകുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

നേരം, പ്രേമം, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയം. ഇതിനിടെ തമിഴില്‍ അവിയല്‍ എന്ന ആന്തോളജി ചിത്രത്തില്‍ ഏലി എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനേതാവായിട്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചുവന്നത്. സര്‍വ്വം മായ, വാഴ 2, ബാള്‍ട്ടി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. വിജയത്തിലും ഒരുപക്ഷെ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്‍ പ്രത്യക്ഷപ്പെട്ടേക്കാം.

Content Highlights : Alphonse Puthren-Nivin Pauly new movie title annoucement video out, NP 50 is called Vijayam

dot image
To advertise here,contact us
dot image