

തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, എഡിറ്റിങ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കെ ഭാഗ്യരാജ് വിടവാങ്ങുമ്പോൾ തമിഴ് സിനിമയ്ക്ക് തീരാ നഷ്ടമാണ്. ഈ വർഷമാണ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം ഭാഗ്യരാജ് പങ്കിട്ടത്. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജയായിരുന്നു ഭാഗ്യരാജിന്റെ ഗുരു. ഗുരു ഈ ലോകത്തോട് വിടപറഞ്ഞ് കൃത്യം 17 ദിവസമാകുമ്പോഴാണ് പ്രിയ ശിഷ്യന്റേയും മരണം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ ആദ്യ വിവാഹവും പ്രണയവയും ജീവിതവുമാണ് ശ്രദ്ധ നേടുന്നത്.
ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തുമ്പോഴാണ് ഭാഗ്യരാജ് ആദ്യ ഭാര്യയായ പ്രവീണയെ പരിചയപ്പെടുന്നത്. കെ. ബാലചന്ദറിന്റെ 'മന്മഥലീല' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രവീണ അക്കാലത്ത് തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ നായികയായിരുന്നു. 'പുടിയ വാർപ്പുക്കൾ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 1981 ൽ ഇരുവരും വിവാഹിതരായി. വിവാഹശേഷം പ്രവീണ സിനിമ ഉപേക്ഷിച്ചു.
ഭാഗ്യരാജിന്റെ ഏറ്റവും മികച്ച ചിത്രമായ 'മൗനഗീതങ്ങൾ' രൂപപ്പെടുത്തുന്നതിൽ പ്രവീണയുടെ സ്വാധീനം വളരെ വലുതായിരുന്നു. എന്നാൽ, ഇരുവരുടെയും ദാമ്പത്യം അധികനാൾ പോയിരുന്നില്ല. 1983-ൽ മഞ്ഞപ്പിത്തം ബാധിച്ച് 25-ാം വയസ്സിൽ പ്രവീണ വിടപറഞ്ഞു. ഏറെകാലം വിഷാദത്തിലായിരുന്നു ഭാഗ്യരാജ്, പിന്നീട് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർബന്ധ പ്രകാരം അദ്ദേഹം പുനർവിവാഹത്തനായി. മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും സുപരിചിതയായ നടി പൂർണിമ ജയറാമിനെയാണ് ഭാഗ്യരാജ് വിവാഹം ചെയ്തത്. പൂർണിമ ഇപ്പോഴും സിനിമകളിൽ സജീവമാണ്.
എന്നാൽ തന്റെ ആദ്യ ഭാര്യ പ്രവീണ നൽകിയ ആത്മവിശ്വാസവും പൂർണിമ നൽകുന്ന സ്നേഹവുമാണ് തന്റെ കരുത്തെന്ന് ഭാഗ്യരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രവീണ പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പോലും അദ്ദേഹം പൊതുവേദികളിൽ സജീവമായിരുന്നു. മധ്യവർഗ കുടുംബങ്ങളുടെ കഥകൾ പറയുന്ന വൈകാരികവും എന്നാൽ ആസ്വാദ്യകരവുമായ തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
Content Highlights: Veteran actor and filmmaker Bhagyaraj had once reflected on the unwavering confidence and encouragement he received from his first wife. Despite moving on in life and remarrying, he acknowledged the lasting impact of her support and spoke with gratitude about the role she played in shaping his personal and professional journey.