

അർജന്റീനയുടെ ഫിഫ ലോകകപ്പിലെ ജോർദാനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബെഞ്ചിൽ. നാളെ രാവിലെ ഇന്ത്യൻ സമയം 7.30 മുതലാണ് ഗ്രൂപ്പ് ജെയിലെ അർജന്റീന- ജോർദാൻ പോരാട്ടം.
നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കിയതിനാൽ, ഇതിഹാസ താരത്തിനു വിശ്രമം നൽകാനാണ് കോച്ച് ലയണൽ സ്കലോനി തീരുമാനിച്ചിരിക്കുന്നത്.
മികച്ച ഫോമിലാണ് മെസി പന്ത് തട്ടുന്നത്. അൾജീരിയ, ഓസ്ട്രിയ ടീമുകൾക്കെതിരായ പോരാട്ടങ്ങളിൽ 5 ഗോളുകളാണ് അർജന്റീന നേടിയത്. അഞ്ചും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ജർമൻ ഇതിഹാസ മിറോസ്ലാവ് ക്ലോസെയിൽ നിന്നു മെസി പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ 18 ഗോളുകളാണ് മെസി ലോകകപ്പുകളിൽ നിന്നായി അടിച്ചത്.
Content highlight:messi substitute argentina vs jordan match