ലക്ഷ്യം നോക്ക്ഔട്ട്; മിശിഹായും സംഘവും ഇന്ന് കളത്തിൽ

ഇന്നത്തെ മത്സരത്തിൽ അർജന്റീനയ്ക്ക് ഓസ്ട്രിയയെ പരാജയപ്പെടുത്താനായാൽ നോക്ക്ഔട്ട് ഉറപ്പിക്കാനാകും

ലക്ഷ്യം നോക്ക്ഔട്ട്; മിശിഹായും സംഘവും ഇന്ന് കളത്തിൽ
dot image

ഇന്ന് നിലവിലെ ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് തങ്ങളുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയായാണ് ഇന്നത്തെ മിശിഹായുടെയും സംഘത്തിന്റെ എതിരാളികൾ. രാത്രി 10:30 നാണ് മത്സരം അരങ്ങേറുന്നത്. അൾജീരിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവായിരുന്നു ടീമിന് ജയം സമ്മാനിച്ചത്. അതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാണ് അർജന്റീന ഇന്ന് തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമിട്ട് ബൂട്ടണിയുന്നത്.

ഇന്നത്തെ മത്സരത്തിൽ അർജന്റീനയ്ക്ക് ഓസ്ട്രിയയെ പരാജയപ്പെടുത്താനായാൽ നോക്ക്ഔട്ട് ഉറപ്പിക്കാനാകും.എന്നാൽ, തങ്ങളുടെ ആദ്യ മത്സരത്തിൽ ജോർദാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രിയ അർജന്റീനയെ എതിരേൽക്കാൻ എത്തുന്നത്.

സാക്ഷാൽ ലയണൽ മെസിയിൽ തന്നെയാണ് അർജന്റീയുടെ ഇന്നത്തെ ഏറ്റവും വലിയ പ്രതീക്ഷ. മെസിയുടെ പ്രകടനത്തിനൊപ്പം റോഡ്രിഗോ ഡീ പോൾ, എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ എന്നിവരുടെ മധ്യനിരയിലെ സ്ഥിരതയാർന്ന പ്രകടനം ടീമിന് കാര്യങ്ങൾ എളുപ്പമാകും. ഹൂലിയൻ അൽവാരസും, ലൗതേറോ മാർട്ടിനസും മുന്നേറ്റ നിരയിലും തിളങ്ങിയാൽ അർജന്റീനയ്ക്ക് വിജയം ഉറപ്പിക്കാം.

Content highlight: Argentina aims for knockout Messi and team in action World Cup

dot image
To advertise here,contact us
dot image