ബ്രേക്ക് ഇടാതെ സ്വർണവില; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

ബ്രേക്ക് ഇടാതെ സ്വർണവില; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 40 രൂപ വർധിച്ച് 13430 രൂപയായി. ഒരു പവന് ഇന്ന് 320 രൂപയാണ് കൂടിയത്. 107440 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 43 വർധിച്ചത്. 14651 രൂപയാണ് വിപണിവില. ഒരു പവന് 344 രൂപ വർധിച്ച് 117208 രൂപയായി. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഒരു ഗ്രാമിന് 32 രൂപ കൂടി 10988 രൂപയായി. ഒരു പവന് 256 രൂപയാണ് വർധിച്ചത്. 87904 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കാൻ സാധ്യതയേറെയാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങളും അന്താരാഷ്ട്ര വിപണിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്.

ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരമായി സ്വർണം വൻതോതിൽ വാങ്ങി കൂട്ടുന്നതും വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. വരും ദിവസങ്ങളിലും ഇറാൻ കരാർ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രതിസന്ധികളും ആഗോള സാമ്പത്തിക നയങ്ങളും എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിലെ സ്വർണവിലയിലെ അടുത്ത മാറ്റങ്ങൾ പ്രകടമാകുക.

Content Highlights: Gold prices rise in Kerala today as 22-carat gold gains ₹40 per gram to ₹13,430. One sovereign increases by ₹320, taking the market price to ₹1,07,440.

dot image
To advertise here,contact us
dot image