

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റു സിനിമകളേക്കാൾ പ്രയാസമായിരുന്നു ബാലൻ ചെയ്യാൻ എന്ന് പറയുകയാണ് ചിദംബരം. മറ്റു രണ്ട് സിനിമകളിലും ആർട്ടിസ്റ്റുകൾ കൂടുതൽ ആയിരുന്നുവെന്നും എന്നാൽ എന്നാൽ പ്രയാസപ്പെട്ടത് ബാലൻ ചെയ്യാൻ ആണെന്നും ചിദംബരം പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആദ്യം ചെയ്ത ജാൻ എ മന്നിലും മഞ്ഞുമ്മൽ ബോയിസിലും ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ബാലനിലാണ് ആർട്ടിസ്റ്റുകൾ കുറവുള്ളത് എന്ന് പറയാം. പക്ഷേ അത് ഒട്ടും ഈസി ആയിരുന്നില്ല. ഈ മൂന്ന് പേരുടെ ഇമോഷൻ ആണ് സിനിമ. ഇവരുടെ മുഖങ്ങളിലൂടെ വേണം സിനിമയുടെ കഥ മുഴുവൻ പ്രേക്ഷകർ വായിച്ചെടുക്കാൻ. കാമറ വളരെ പേഴ്‌സണൽ ആയിരിക്കും. മഞ്ഞുമ്മൽ എല്ലാം കാമറ വളരെ വൈഡ് ആണ്. പക്ഷേ ബാലനിൽ എല്ലാം വളരെ ക്ലോസ് ഷോർട്ടുകളാണ്, അതുകൊണ്ട് തന്നെ ആ ഡ്രാമ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്; ചിദംബരം പറഞ്ഞു.
അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരുടെ കൂടിച്ചേരൽ കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Actor Chidambaram has shared that playing the character Balan proved to be more challenging than any role he has taken on before. According to the actor, the character demanded a unique emotional depth and a nuanced performance, pushing him beyond his comfort zone. He reflected on the intensive preparation process and the responsibility of bringing Balan's journey to life on screen, making the role a memorable milestone in his acting career.