ഫുട്‌ബോള്‍ ആരാധകരെ ഫിഫ കേട്ടു; ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍

ഗാനത്തില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കുന്നുണ്ട്

ഫുട്‌ബോള്‍ ആരാധകരെ ഫിഫ കേട്ടു; ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍
dot image

ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് 'ചാമ്പ്യന്‍സ്' ഗാനം തുടങ്ങുന്നത്. ഓരോ ടീമിന്റെയും പതാകയും പിടിച്ച് ആരാധകരെത്തുന്നു, പിന്നെ എല്ലാവരും ചേര്‍ന്നുള്ള ആവേശത്തിമിര്‍പ്പ്.. ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി ഐഷോസ്പീഡ് തയ്യാറാക്കിയ ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഷക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ കിട്ടിയത്. ഇതോടെ ഗാനം ഔദ്യോഗിക ഗാനമാക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ഫിഫ ഐഷോസ്പീഡിന്റെ ഗാനം ഔദ്യോഗികമാക്കിയത്. ഫിഫയുടെ ലോകകപ്പ് ആല്‍ബത്തില്‍ ഗാനം ചേര്‍ത്തു. ഫിഫയില്‍നിന്ന് ലഭിച്ച സന്ദേശം ഐഷോസ്പീഡ് തന്നെയാണ് സ്ഥിരീകരിച്ചത്.

അതേസമയം, 'ചാമ്പ്യന്‍സ്' ഗാനത്തിന്റെ കാഴ്ച്ചക്കാര്‍ 14 മില്യണ്‍ കടന്നു. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആരാധനയിലൂടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ഇഷ്ടത്തിലൂടെയും ശ്രദ്ധേയനായ ഐഷോസ്പീഡിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണിത്. ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 2026 മെയ് 31-നാണ് ഗാനം പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അഞ്ച് ലക്ഷം വ്യൂസ് നേടിയ ഗാനം അതിവേഗമാണ് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കുന്നുണ്ട് എന്നതാണ് ഗാനത്തിന്റെ പ്രത്യേകത.

എല്ലാ ടീമുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ വരികള്‍ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. ഇതോടെയാണ് ഗാനത്തെ ഔദ്യോഗിക ആല്‍ബത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമായത്. ഗാനം ഫിഫ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഐഷോസ്പീഡ് തന്നെ നേരിട്ട് കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. ജൂണ്‍ അഞ്ചിന് ഫിഫ സൗണ്ട്, യൂനിവേഴ്‌സല്‍ മ്യൂസിക് എന്നിവയിലൂടെ ആല്‍ബം ആഗോളതലത്തില്‍ പുറത്തിറങ്ങും. ഷാക്കിറ, ബര്‍ണാ ബോയ്, ദ റോളിങ് സ്റ്റോണ്‍സ്, ലിസ, ഡാഡി യാങ്കി, ഫ്യൂച്ചര്‍ തുടങ്ങി ലോകപ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന 18 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്.

content highlights: FIFA listens to football fans; IShowSpeed's song included in World Cup album

dot image
To advertise here,contact us
dot image