IPL ൽ മാത്രമല്ല; ഫുട്ബോൾ ലോകകപ്പിലുമുണ്ട് വണ്ടർകിഡ്സ്‌; ഇതിഹാസങ്ങളുടെ പിൻഗാമിയാകാൻ ഇവർ

ഐ പി എൽ അവസാനിച്ചു. ആർസിബി കിരീടം തൂക്കിയപ്പോൾ താരമെന്ന നിലയിൽ സീസൺ തൂക്കിയത് 15 കാരനായ വൈഭവ് സൂര്യവംശിയായിരുന്നു.

IPL ൽ മാത്രമല്ല; ഫുട്ബോൾ ലോകകപ്പിലുമുണ്ട് വണ്ടർകിഡ്സ്‌; ഇതിഹാസങ്ങളുടെ പിൻഗാമിയാകാൻ ഇവർ
dot image

ഐ പി എൽ അവസാനിച്ചു. ആർസിബി കിരീടം തൂക്കിയപ്പോൾ താരമെന്ന നിലയിൽ സീസൺ തൂക്കിയത് 15 കാരനായ വൈഭവ് സൂര്യവംശിയായിരുന്നു.

സീസൺ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് അടക്കം അഞ്ചോളം പുരസ്‌കാരങ്ങൾ തൂക്കിയ വണ്ടർ കിഡിന്റെ പേരിൽ കൂടിയായിരിക്കും ഈ ഐ പി എൽ 2026 അറിയപ്പെടുക.

ഐ പി എൽ കഴിഞ്ഞ് ഫുട്ബോൾ ലോകകപ്പ് ആവേശത്തിലേക്ക് വരുമ്പോഴും മെസി-നെയ്മർ-റൊണാൾഡോ തുടങ്ങി ഇതിഹാസ നിരയ്‌ക്കൊപ്പം ഇതുപോലെയുള്ള വണ്ടർ കിഡ്‌സിന്റെ പ്രകടനവും കാണാനാകും.

ഇതിഹാസങ്ങൾ പടിയിറങ്ങുന്ന വിടവിലേക്ക് കൂടിയാകും ഇവരുടെ പട്ടാഭിഷേകം.

ഈ പട്ടികയിൽ പ്രധാനിയാണ് സ്പാനിഷ് താരം ലാമിൻ യാമൽ. 18കാരനായ താരം ഇതിനോടകം ബാഴ്‌സലോണയ്‌ക്കൊപ്പവും സ്‌പെയ്ൻ ടീമിന് ഒപ്പവും തന്നെയും ഫുട്ബോൾ ലോകത്ത് തന്റെ കാൽമുദ്ര അടയാളപ്പെടുത്തിക്കഴിഞ്ഞ താരമാണ്. ഇത്തവണ സ്പെയിൻ നിരയിൽ നിർണ്ണായക ഇംപാക്ട് സൃഷ്ടിക്കാൻ യമാലുണ്ടാവുമെന്നുറപ്പാണ്.

അർജന്റീനയുടെ നിക്കോ പാസാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മറ്റൊരുതാരം. റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നിക്കോ പാസ് ശ്രദ്ധേയനാകുന്നത്. മികച്ച ഡ്രിബ്ലിംഗ്, കൃത്യമായ പാസുകൾ. ബോക്സിന് പുറത്തുനിന്നും ഗോളുകൾ കണ്ടെത്താനുള്ള കഴിവാണ് അർജൻറീനിയൻ കോച്ച് പാസിനെ ശ്രദ്ധിക്കാനിടയായത്.

ഫ്രഞ്ച് ടീമിലുപ്പെട്ട വാറൻ സെയ്‌ർ-എമറിയും ഈ ലോകകപ്പിലെ പ്രധാന താരമാണ്. സെൻട്രൽ മിഡ്ഫീൽഡർ /ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ പൊസിഷനിൽ കളിക്കുന്ന അദേഹം പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ പ്രധാന പങ്കുവെച്ച വ്യക്തികൂടിയാണ് വാറൻ-സെയ്ർ- എമറി.

ബ്രസീലിന്റെ എൻഡ്രിക്കാണ് മറ്റൊരു താരം. ബ്രസീലിന്റെ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഇത്തവണ എൻഡ്രിക്കും ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ബ്രസീൽ ആരാധകരും.

സ്പെയിന്റെ പെഡ്രിയേയും ഇത്തവണ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്നത്. സാവി ഹെർണാണ്ടസിന്റെ ശിഷ്യനായ പെ‍ഡ്രി ബാഴ്സലോണക്കായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മിഡ്ഫീൽഡർ‌ റോളിൽ തിളങ്ങുന്ന പെഡ്രിക്ക് ഇത്തവണത്തെ സ്പാനിഷ് നിരയിൽ നിർണ്ണായക റോളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Content highlights:

dot image
To advertise here,contact us
dot image