

കാത്തുകാത്തിരുന്ന് കിട്ടിയതാണ് ലോകകപ്പിനുള്ള യോഗ്യത. അത് പക്ഷെ, ആഘോഷമാക്കുകയാണ് രാജ്യം. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് യോഗ്യത നേടിയ തുര്‍ക്കി ടീമിന് ഗംഭീര യാത്രയയപ്പാണ് രാജ്യം നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ യാത്രയയപ്പ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുര്‍ക്കി ഫുട്ബോള്‍ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്.
ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ടീം അംഗങ്ങള്‍ക്ക് വിമാനത്താവളത്തിലേക്ക് ഗംഭീര കാര്‍ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുര്‍ക്കിഷ് ഫുട്ബോള്‍ ഫെഡറേഷനും തുര്‍ക്കിയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്. നൂറിലേറെ കാറുകളാണ് തുര്‍ക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്.
Looking at it again, this special convoy by Turkey for their national team was INSANE 🔥🔥 pic.twitter.com/u4eN0C85Ij
— POOJA!!! (@PoojaMedia) June 3, 2026
ചുവന്ന നിറത്തിലായിരുന്നു ടീം ബസ്. അകമ്പടിക്കെത്തിയ കാറുകളില്‍ ഭൂരിപക്ഷവുംചുവന്ന നിറത്തില്‍ തന്നെ. എല്ലാ വാഹനങ്ങളിലും തുര്‍ക്കി ദേശീയ പതാക ആലേഖനം ചെയ്തിരുന്നു. മാത്രമല്ല ആരാധകര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഈ വമ്പന്‍ ഘോഷയാത്രയുടെ ഭാഗമായി. നാട്ടുകാരെല്ലാം പങ്കെടുത്ത യാത്രയയപ്പ് ടീമിനും ഉണര്‍വേകി.
2002-ലെ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ തുര്‍ക്കി വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു. ലോകകപ്പില്‍ യുഎസ്എ, ഓസ്‌ട്രേലിയ, പാരഗ്വായ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് തുര്‍ക്കി മത്സരിക്കുന്നത്. ഇത്തവണ മികച്ച നിലയിലേക്കെത്താനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
content highlights: The long wait comes to an end as the nation gives a grand send-off; Turkey gears up for the World Cup